ആദ്യമായി നായയെ വളർത്താൻ പോവുകയാണോ? ഇതാ നിങ്ങൾക്കായി 8 ബ്രീഡുകൾ

വെബ് ഡെസ്ക്

ഇന്ത്യൻ സ്പിറ്റ്സ്

താരതമ്യേന വലിപ്പം കുറഞ്ഞതും കുട്ടിക്കളിയുള്ളതുമായ ഇനമായതിമാൽ ഇന്ത്യൻ സ്പിറ്റ്സ് കുടുംബങ്ങൾക്കും കുട്ടികൾക്കും ഏറ്റവും അനുയോജ്യമായതാണ്

ലാബ്രഡോർ റിട്രീവർ

സാധുക്കളും മനുഷ്യരുമായി വളരെയെളുപ്പം ഇണങ്ങുന്നതുമായ ലാബ്രഡോർ നായകൾക്ക് എളുപ്പം പരിശീലനം നല്കാൻ സാധിക്കുന്നയാണ്. അതുകൊണ്ടുതന്നെ എല്ലാം തികഞ്ഞ ഫാമിലി നായയായി ഇവയെ വളർത്താം

പഗ്

മറ്റുള്ള നായകളിൽനിന്നു രൂപത്തിലും പെരുമാറ്റത്തിലുമെല്ലാം കൃത്യമായ മാറ്റമുള്ള പഗ്ഗിനെ എളുപ്പം ആളുകൾ ശ്രദ്ധിക്കും. വലിയ കണ്ണും ചപ്പിയ മൂക്കും കുഞ്ഞുശരീരവും ഇതിനെ വ്യത്യസ്തമാക്കുന്നു. വീടിനകത്ത് വളർത്താൻ അനുയോജ്യമായ നായയാണ് പഗ്

LexiTheMonster

ഗോൾഡൻ റിട്രീവർ

സ്വർണനിറമുള്ള രോമങ്ങളാൽ നിറഞ്ഞ നായയാണ് ഗോൾഡൻ റിട്രീവർ. കുട്ടികൾക്കൊപ്പവും മറ്റു ജീവികൾക്കൊപ്പവും പ്രശനക്കാരാകാതെ നിൽക്കാനും ഈ നായകൾക്ക് സാധിക്കും

ഷിറ്റ്സു

വളരെ ഉന്മേഷത്തോടെ എപ്പോഴും കാണപ്പെടുന്ന ഇവ എല്ലാം കൃത്യമായി മനസിലാക്കാനുള്ള കൂർമബുദ്ധിയുള്ളവയാണ് ഷിറ്റ്സു നായകൾ. അലസർക്ക് പറ്റിയ നായയാണെന്നും ഇതിനെ വിശേഷിപ്പിക്കുന്നു

ബീഗിൾ

ബീഗിൾ മറ്റു വളർത്തുമൃഗങ്ങളുമായും കുട്ടികളുമായും വളരെ എളുപ്പം ചങ്ങാത്തത്തിലാകുന്ന നായകളാണ്. വളരെയധികം സ്നേഹം പ്രകടിപ്പിക്കുകയും ക്ഷമകാണിക്കുകയും ചെയ്യുന്ന നായകളാണിവർ

ബോക്സർ

മനുഷ്യരുടെ ശ്രദ്ധ ഏറെ ഇഷ്ടപ്പെടുന്ന നായ്ക്കളാണ് ബോക്സർ. കുട്ടികൾക്കും ചെറുപ്പക്കാർക്കുമൊപ്പം സമയം ചെലവിടാൻ ഇഷ്ടമുള്ള നായകളാണിവർ

ജർമൻ ഷെപ്പേർഡ്

കൂർമബുദ്ധിക്കും സ്നേഹപ്രകടനത്തിനും പേരുകേട്ട നായ്ക്കളാണ് ജർമൻ ഷെപ്പേർഡ്. ഇവയെ ഒരേസമയം വീടിനകത്ത് ഓമനിച്ചുവളർത്താനും കാവൽനായകളായി ഉപയോഗപ്പെടുത്താനും സാധിക്കും