രക്തസമ്മര്‍ദം സ്വാഭാവികമായി നിലനിര്‍ത്താം, ഈ ഭക്ഷണങ്ങള്‍ സഹായിക്കും

വെബ് ഡെസ്ക്

ആരോഗ്യകരമായ ജീവിത ശൈലിയാണ് ആരോഗ്യകരമായ ശരീരത്തിന് ഉത്തമം. നമ്മുടെ രക്ത സമ്മര്‍ദം സ്വാഭാവികമായി നിലനിര്‍ത്തുക എന്നതും ഇതിന് ഏറെ സഹായകരമാണ്.

ഭക്ഷണ കാര്യത്തില്‍ അല്‍പം ശ്രദ്ധ നല്‍കുന്നത് അത്യുത്തമമാണ്.

നട്‌സ് - വിത്തുകള്‍

വാല്‍നട്‌സ്, ബദാം, മത്തന്‍ വിത്തുകള്‍ എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കാം. നാരുകളും അമിനോ ആസിഡുകളാലും സമ്പന്നമാണ് ഇവ.

ബൈറികള്‍

ആന്റിഓക്‌സിഡന്റുകളും അമിനോ ആസിഡുകളും നിറഞ്ഞ ബെറികള്‍ രക്തയോട്ടത്തെ സുഗമമാക്കാന്‍ സഹായിക്കുന്നു. ഹൈപ്പന്‍ ടെന്‍ഷന്‍ കുറയ്ക്കാനും ബെറികള്‍ ഉത്തമമാണ്.

ഒലിവ് ഓയില്‍

ഒമേഗ 9 ഫാറ്റി ആസിഡുകള്‍ ആന്റി ഓക്‌സിഡന്റുകള്‍ പോളിഫിനോള്‍സ് എന്നിവയടങ്ങിയ ഒലീവ് ഓയില്‍ രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു.

യോഗേര്‍ട്ട്

പാലുത്പന്നങ്ങള്‍ മെഗ്നീഷ്യം കാല്‍സ്യം പൊട്ടാസ്യം എന്നിവയാല്‍ സമ്പന്നമാണ്.

വെളുത്തുള്ളി

വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി6, മഗ്നീഷ്യം എന്നിവ നിറഞ്ഞ വെളുത്തുള്ളിയുടെ ഉപയോഗം രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു.