വെബ് ഡെസ്ക്
ധാരാളം മൾട്ടി വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ള ഒന്നാണ് ജ്യൂസുകൾ. ഇത് നിങ്ങളുടെ ചർമ്മത്തെ വൃത്തിയുള്ളതും ശുദ്ധവുമായി സൂക്ഷിക്കാൻ സഹായിക്കുന്നു.
അതിനാൽ ചർമ്മ സംരക്ഷണ ദിനചര്യകളിൽ പോഷകങ്ങൾ അടങ്ങിയ ജ്യൂസുകൾ കൂടി ചേർക്കേണ്ടതുണ്ട്. അതിനായി ചില മികച്ച ജ്യൂസുകൾ ഇതാ
ബീറ്റ്‌റൂട്ട്, ബദാം ജ്യൂസ് :
ബീറ്റ്റൂട്ടിലും ബദാം ജ്യൂസിലും വിറ്റാമിൻ ഇ, ആന്റി ഓക്സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അത് ചർമ്മം ശുദ്ധീകരിക്കാനും വിഷാംശം ഇല്ലാതാക്കാനും സഹായിക്കുന്നു.
തണ്ണിമത്തൻ അല്ലെങ്കിൽ മുസമ്പി ജ്യൂസ് :
വിറ്റാമിൻ എ,സി , ആന്റി ഓക്സിഡന്റുകൾ, ഉയർന്ന ജലാംശം എന്നിവയാൽ നിറഞ്ഞിരിക്കുന്ന പഴമാണ് തണ്ണിമത്തൻ. മുസമ്പി ഒരു സിട്രസ് പഴമാണ്. ഇതിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്.
ക്യാരറ്റ് ജ്യൂസ് :
ക്യാരറ്റ് ജ്യൂസിന് ചർമ്മത്തെ പിന്തുണക്കാവുന്ന ധാരാളം ഗുണങ്ങളുണ്ട്. ക്യാരറ്റ് ജ്യൂസ് കുടിച്ചാൽ അത് ചർമ്മത്തിന്റെ കരിവാളിപ്പെല്ലാം മാറ്റി ചർമ്മത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരേ നിറം നൽകുന്നു. സൂര്യാഘാതത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും ഇത് മൂലം സാധിക്കും
പപ്പായ ജ്യൂസ് :
ചർമ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളുന്ന എൻസൈ മുകളാൽ സമ്പുഷ്ടമാണ് പപ്പായ ജ്യൂസ്. ചുളിവുകളും പാടുകളും കുറക്കുന്ന ആന്റി ഓക്‌സിഡന്റുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
ഓറഞ്ച് ജ്യൂസ് :
വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ ചർമ്മ സംരക്ഷണ ദിനചര്യയിൽ എന്തായാലും ഉൾപ്പെടുത്തേണ്ടതാണ്.
ലെമൺ ജ്യൂസ് :
വിറ്റാമിൻ സിയുടെ കലവറയാണ് ലെമൺ ജ്യൂസ്. ഇത് ചർമ്മത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു. വിഷാംശമില്ലാത്ത ചർമ്മത്തിന് ലെമൺ ജ്യൂസ് ആവശ്യമാണ്.
ആപ്പിൾ ജ്യൂസ് : ആപ്പിൾ ജ്യൂസിൽ മൾട്ടി വിറ്റാമിനുകൾ, പോഷകങ്ങൾ എന്നിവയോടൊപ്പം ഉയർന്ന ജലാംശവും അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റിവ് സ്ട്രെസ് കുറക്കാൻ സഹായിക്കുന്നു. കൂടാതെ ചർമ്മത്തിന്റെ നിറം സംരക്ഷിക്കുന്നു. ചർമ്മത്തിന്റെ വിവിധ പാളികളിൽ ഇത് ആഴത്തിൽ ശുദ്ധീകരിക്കുന്നു.