വെബ് ഡെസ്ക്
മുട്ട
പ്രോട്ടീന്റെ കലവറയാണ് മുട്ട
വലിയ ഒരു മുട്ടയിൽ ആറ് ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്
പേശികളുടെ ബലം വർധിപ്പിച്ച്, ശരീരത്തിനാവശ്യമായ അമിനോ ആസിഡുകൾ നൽകുന്നു
പീനട്ട് ബട്ടർ
വിറ്റാമിൻ ഇ, മഗ്നീഷ്യം, അയൺ, സെലേന്യം, വിറ്റാമിൻ ബി 6, ഒമേഗ 6 എന്നിവ അടങ്ങിയിട്ടുണ്ട്
ഒരു ദിവസം 2 ടീസ്പൂൺ പീനട്ട് ബട്ടർ കഴിച്ചാൽ മതിയാകും
വെള്ളക്കടല
പ്രോട്ടീൻ, ഫോസ്ഫേറ്റ്, അയണ്‍, മഗ്നീഷ്യം, മാംഗനീസ്, സിങ്ക് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്
ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍, വിറ്റാമിന്‍ സി എന്നിവ കൊളസ്ട്രോളിനെ ക്രമീകരിക്കുന്നു
മുടി കൊഴിച്ചിൽ തടഞ്ഞ് മുടി വളരാൻ സഹായിക്കുന്നു
പാൽ
കാൽസ്യത്തിന്റെയും പ്രോട്ടീന്റെയും മികച്ച ഉറവിടമാണ് പാൽ
ശരീരത്തിന്റെ ഊര്‍ജം വര്‍ദ്ധിപ്പിക്കാനും കണ്ണിന്റെ കാഴ്ച വര്‍ധിപ്പിക്കാനും പാല്‍ സഹായിക്കും
തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഏറ്റവും ഉത്തമമാണ് പാൽ
ഗ്രീൻ പീസ്
പ്രോട്ടീന്റെയും ഫൈബറിന്റെയും ഉറവിടമാണ് ഗ്രീൻ പീസ്
അന്നജം, ഭക്ഷ്യനാരുകൾ, വിറ്റാമിൻ സി, പ്രോട്ടീൻ എന്നിവയോടൊപ്പം ചെറിയ അളവിൽ വൈറ്റമിൻ എ, മഗ്നീഷ്യം എന്നിവയും ഗ്രീൻ പീസിൽ ഉണ്ട്
രക്തസമ്മർദം നിയന്ത്രിച്ച്, ഹൃദയാരോഗ്യം നൽകുന്നു
മുതിര
മുതിര പ്രമേഹം വരാതെയിരിക്കാനും, ആര്‍ത്തവം ക്രമീകരിക്കാനും നല്ലതാണ്
ഉയര്‍ന്ന അളവില്‍ ആന്റി ഓക്‌സിഡന്റുകൾ, അയണ്‍, കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്
ഹീമോഗ്ലോബിന്റെ കൗണ്ട് കുറയുന്നത് പരിഹരിക്കാൻ സഹായിക്കുന്നു
അണ്ടിപ്പരിപ്പ്
പ്രോട്ടീനുകൾ, ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, എ, കെ, കോപ്പർ മഗ്നീഷ്യം, സിങ്ക്, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടം
പ്രമേഹം നിയന്ത്രിച്ച്, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
ഓട്സ്
ധാരാളം നാരുകള്‍ അടങ്ങിയ, കലോറിയും കൊളസ്‌ട്രോളും തീരെക്കുറഞ്ഞ ഭക്ഷണമാണിത്
ഫോസ്ഫറസ്, മഗ്നീഷ്യം, കോപ്പര്‍, അയണ്‍, സിങ്ക്, വിറ്റാമിൻ ബി1, ബി5,ബി9 തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുമുണ്ട്
പ്രോട്ടീന്‍ സമ്പുഷ്ടവും നാരുകള്‍ ഏറെയുള്ളതുമായ ഭക്ഷണം
ഇലക്കറികൾ
വിറ്റാമിൻ കെ, സി, ബി കോംപ്ലക്‌സ് വിറ്റാമിനുകൾ, ഇരുമ്പ് സത്തിന്റെ പ്രധാന ഉറവിടം എന്നിവയാണ് ഇലക്കറികൾ
കാത്സ്യവും മഗ്‌നീഷ്യവും ഇതിൽ ഏറെയുണ്ട്
കൊഴുപ്പും കൊളസ്‌ട്രോളും തീരെ കുറവാണ് ഇലക്കറികളില്‍
ചിയ സീഡ്
ചിയ സീഡിൽ നാരുകളും ഒമേഗ 3യും അടങ്ങിയിട്ടുണ്ട്
രക്തത്തിലെ മൊത്തത്തിലുള്ള കൊളസ്ട്രോളും എൽഡിഎൽ കൊളസ്ട്രോൾ അഥവാ ചീത്ത കൊളസ്ട്രോളും കുറയ്ക്കാനും സഹായിക്കും