വെബ് ഡെസ്ക്
നനച്ചിട്ട തുണികൾ ഉണങ്ങാതെ വരുമ്പോൾ ഇസ്തിരിപ്പെട്ടി ഉപയോഗിക്കാറുണ്ടോ? അങ്ങനെ ഒന്നോ രണ്ടോ തുണികൾ തേക്കുന്നതിനായി ഇസ്തിരി പെട്ടി ഉപയോഗിക്കാതിരിക്കുക
കർചീഫ് പോലെ ചെറിയ തുണികൾ തേയ്ക്കുന്നതിനായി അയൺ ബോക്സ് ഉപയോഗിച്ചാൽ പോലും പരമാവധി ചൂടാക്കാതിരിക്കാൻ ശ്രദ്ധിക്കുക
കഴിയുമെങ്കിൽ ഓട്ടോമാറ്റിക് അയൺ ബോക്സ് വാങ്ങാൻ ശ്രദ്ധിക്കുക. ഒരു നിർദിഷ്ട താപനില എത്തിയാൽ ഓഫ് ആകുകുയും ചൂട് കുറയുമ്പോൾ ഓൺ ആകുകയും ചെയ്യുന്നതിനാൽ വൈദ്യുതി വളരെ കുറച്ചേ ചിലവാകുകയുള്ളു
കുറച്ചധികം ദിവസങ്ങളിലെ ആവശ്യത്തിന് വേണ്ട വസ്ത്രങ്ങൾ ഒരുമിച്ച് ഇസ്തിരിയിടാൻ ശ്രമിക്കുക
വസ്ത്രങ്ങൾ തേക്കാൻ എടുക്കുമ്പോൾ നനവ് ഇല്ലെന്ന് ഉറപ്പുവരുത്തുക. അങ്ങനെയെങ്കിൽ വൈദ്യുതി ഉപഭോഗത്തിന്റെ അളവ് വർധിക്കും
ഇസ്തിരിയിടിക്കുന്ന മേശയ്ക്ക് മുകളിൽ കട്ടിയുള്ള തുണി വിരിക്കാൻ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം തേക്കുന്ന തുണിയുടെ ചുളിവ് മാറാൻ പ്രയാസം നേരിടും
വോൾട്ടേജ് കുറവുള്ള സമയങ്ങളിൽ ഇസ്തിരിപ്പെട്ടി ഉപയോഗിക്കാതിരിക്കുക
ഇസ്തിരിയിടുന്ന സമയങ്ങളിൽ ഫാൻ ഉപയോഗിക്കുന്നത് ഒഴിവാക്കുക. അങ്ങനെയുള്ള ഉപയോഗം ഇസ്തിരിപെട്ടിയുടെ ചൂട് കുറയാൻ കാരണമാകും