വെബ് ഡെസ്ക്
വിവാഹങ്ങൾ സ്വപ്നതുല്യമാക്കാനാണ് ഇന്ന് എല്ലാവരും ശ്രമിക്കുക. മനോഹരമായ വസ്ത്രങ്ങൾ ധരിച്ച് സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഒപ്പം സന്തോഷത്തോടെ ആഘോഷിക്കുന്ന ഒരു ദിവസം.
വിവാഹ ദിനത്തിൽ നല്ല ഓർമ്മകൾ ഉണ്ടാക്കാനായി നല്ല വെഡിങ് ഡെസ്റ്റിനേഷനുകൾ തിരഞ്ഞെടുക്കുക എന്നതും പ്രധാനമാണ്.
ബീച്ചുകൾ , പർവ്വതങ്ങൾ, പുരാതന കോട്ടകൾ, മാളികകൾ, ഹോട്ടലുകൾ എന്നങ്ങനെ പല സ്ഥലങ്ങളും വിവാഹത്തിനായി തിരഞ്ഞെടുക്കാറുണ്ട്.
ഇന്ത്യയിലെ മികച്ച ചില വെഡിങ് ഡെസ്റ്റിനേഷനുകൾ ഇതാ
ഉദയ്പൂർ, രാജസ്ഥാൻ : ധാരാളം താര വിവാഹങ്ങൾ നടക്കുന്ന സ്ഥലമാണ് ഉദയ്പൂർ. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിവാഹ സ്ഥലങ്ങളിൽ ഒന്ന്. ഈ പ്രദേശത്തെ മനോഹരമായ ഭൂപ്രകൃതിയും, കെട്ടിടങ്ങളുടെ വ്യത്യസ്തമായ വാസ്തുവിദ്യയും അവിടുത്തെ സംസ്കാരവുമെല്ലാം ഉദയ്പൂരിനെ ഒരു മികച്ച ഡെസ്റ്റിനേഷൻ ആക്കി മാറ്റുന്നു.
ഗോവ : ഗോവയിലെ ബീച്ചുകൾ ഒരു മികച്ച തിരഞ്ഞടുപ്പാണ്. തുറന്ന ആകാശത്തിന് കീഴിൽ സൂര്യാസ്തമയത്തെ സാക്ഷിയാക്കി കടൽത്തീരത്ത് ഒരു കല്യാണമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഗോവയാണ് ബെസ്ററ്.
ഷിംല, ഹിമാചൽ പ്രദേശ് : പർവ്വതങ്ങളും പച്ചപ്പുമാണ് ഷിംലയുടെ ആകർഷണം. കുന്നുകളുടെ പശ്ചാത്തലത്തിൽ പച്ചപ്പ് നിറഞ്ഞ ഒരു പറുദീസയിൽ കല്യാണം സ്വപനം കാണുന്ന ദമ്പതികൾക്ക് ഷിംല തിരഞ്ഞെടുക്കാം.
ഋഷികേശ്, ഉത്തരാഖണ്ഡ് : ഹിമാലയൻ മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഋഷികേശ് ഏറ്റവും മനോഹരമായ വിവാഹ വേദികളിൽ ഒന്നാണ്.
ആഗ്ര, ഉത്തർപ്രദേശ് : ഏറ്റവും മികച്ച വിവാഹ സ്ഥലങ്ങൾക്കായി തിരയുമ്പോൾ പ്രത്യേകം പറയേണ്ടതില്ലാത്ത ഏറ്റവും പഴയ ചരിത്ര നഗരങ്ങളിലൊന്നാണ് ആഗ്ര. പ്രണയത്തിന്റെ നഗരത്തിൽ നിന്ന് വിവാഹിതരാകുന്നതിനേക്കാൾ മികച്ചത് എന്താണ് ?