പ്രതിരോധ ശേഷി വര്‍ധിപ്പിക്കാം, നാല് പാനീയങ്ങള്‍

വെബ് ഡെസ്ക്

തണുപ്പുകാലം അസുഖങ്ങളുടേത് കൂടിയാണ്. തണുപ്പുകാലത്ത് നിന്നും പെട്ടെന്ന് ചൂടുള്ള കാലാവസ്ഥയിലേക്ക് മാറുന്നതും ആരോഗ്യാവസ്ഥയെ ബാധിക്കുന്നു.

ജലദോഷം, പകര്‍ച്ചപ്പനി മുതല്‍ ന്യൂമോണിയ വരെ ഇക്കാലങ്ങളില്‍ പിടിപെടാന്‍ സാധ്യത വളരെ കൂടുതലാണ്.

ഹെര്‍ബല്‍ ടീ

തുളസി ചായ, ചമോമൈല്‍ ചായ, ഇഞ്ചി ചായ, ലെമണ്‍ ടീ എന്നിവ ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ്. ഇവ തൊണ്ടയിലെ അണുബാധയെ തടയാന്‍ സഹായിക്കുന്നു.

മഞ്ഞളും പാലും

കുര്‍ക്കുമിന്റെ സാന്നിധ്യം ഏറെ അടങ്ങിയ വസ്തുവാണ് മഞ്ഞള്‍. മഞ്ഞളും പാലും ചേര്‍ത്തുകഴിക്കുന്നത് തൊണ്ടയിലെ പ്രശ്‌നങ്ങള്‍ക്കും ദഹന പ്രശ്‌നങ്ങള്‍ക്കും നല്ലതാണ്.

സൂപ്പുകള്‍

വിറ്റാമിനുകളാലും ധാതുക്കളാലും സമ്പന്നമാണ് സൂപ്പുകള്‍. തണുപ്പുകാലത്ത് ശരീരത്തെ ചൂടാക്കി നിലനിര്‍ത്താന്‍ സൂപ്പുകള്‍ സഹായിക്കുന്നു. ശരീരത്തില്‍ ജലാംശം നിലര്‍ത്തുന്നതിനും ചുമയെും ജലദോഷത്തെയും തടയുന്നതിനും സൂപ്പിന്റെ ഉപയോഗം സഹായിക്കുന്നു.

സാട്ടു ഡ്രിങ്ക്‌സ്

വെള്ളക്കടലയുടെ പൊടി ചേര്‍ത്ത പാനിയം. തണുപ്പു കൂടിയ കാലാവസ്ഥയില്‍ ഏറെ ഗുണപ്രഥമാണ്. ചൂടുവെളത്തില്‍ കലക്കി ഉപ്പുചേര്‍ത്ത് കഴിക്കുന്നത് ഉന്മേഷം വര്‍ധിപ്പിക്കാനും അസുഖങ്ങളെ തടയാനും സഹായിക്കുന്നു.