വെബ് ഡെസ്ക്
വളർന്നുവരുമ്പോൾ തന്നെ കുട്ടികളിൽ ആത്മവിശ്വാസം വളർത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പഠനത്തിൽ മികവ് പുലർത്താനും ആരോഗ്യകരമായ ബന്ധങ്ങൾ കെട്ടിപ്പടുക്കാനും ഇതുവഴി സാധിക്കുന്നു
കുട്ടികളിൽ ആത്മവിശ്വാസം വളർത്താൻ ഇക്കാര്യം അവരുടെ മനസിൽ ഉറപ്പിക്കേണ്ടത് അത്യാവശ്യമാണ്
ഞാൻ സ്നേഹിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നുവെന്ന ചിന്ത കുട്ടികളിൽ ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. സുരക്ഷിതമായ അടിത്തറയുണ്ടെന്ന ചിന്ത അവർക്കുണ്ടാകുന്നു
എന്റെ തെറ്റുകളിൽനിന്ന് എനിക്ക് പാഠം ഉൾകൊള്ളാൻ കഴിയുമെന്ന് കുട്ടികളെ പഠിപ്പിക്കുക. പരാജയത്തെ ഭയപ്പെടാതെ അവസരങ്ങളെ സമീപിക്കാൻ കുട്ടികളെ ഇത് സഹായിക്കുന്നു
എന്റെ പരിശ്രമങ്ങളിൽ ഞാൻ അഭിമാനിക്കുന്നുവെന്ന ബോധം ഉണ്ടാക്കുക. ഫലങ്ങളെക്കാൾ പരിശ്രമത്തെ വിലമതിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. ഈ സമീപനം ഫലങ്ങളെക്കാൾ പ്രക്രിയയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആത്മവിശ്വാസം നൽകുന്നു
ഞാൻ അതുല്യനും സവിശേഷതയുള്ളയാളുമാണ് എന്ന് കുട്ടി മനസിലാക്കണം. നമ്മൾ പ്രത്യേകതകൾ ഉള്ള ആളാണെന്ന് മനസിലാക്കുന്നത് ആത്മവിശ്വാസത്തിന് അത്യന്താപേക്ഷിതമാണ്
ഞാനെന്ത് ചെയ്യണമെന്ന് തിരഞ്ഞെടുക്കാൻ എനിക്ക് അധികാരമുണ്ട്. ഇക്കാര്യം സ്വയം തിരഞ്ഞെടുപ്പുകൾ നടത്താൻ കുട്ടികളെ സജ്ജരാക്കുന്നു. സ്വന്തം തീരുമാനങ്ങളുടെ പ്രാധാന്യവും അവർക്ക് ഇതുവഴി മനസിലാക്കാനാകുന്നു
എനിക്ക് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന ചിന്ത ആത്മവിശ്വാസത്തിന്റെ പ്രധാന ഘടകമാണ്. വെല്ലുവിളികളെ നേരിടാനുള്ള കഴിവ് തനിക്കുണ്ടെന്ന് കുട്ടിയിൽ വിശ്വാസമുണ്ടാക്കുക. ഇത് കുട്ടികളെ കൂടുതൽ സജ്ജരാക്കുന്നു
ഞാനൊരു നല്ല സുഹൃത്താണെന്ന ചിന്തയും ക്രിയാത്മകമായ സാമൂഹിക ഇടപെടലുകളും ആത്മവിശ്വാസം കെട്ടിപ്പടുക്കുന്നതിന് നിർണായകമാണ്. സൗഹൃദങ്ങളിൽ അവരുടെ പങ്ക് വിലമതിക്കാൻ കുട്ടികളെ പഠിപ്പിക്കാം
ഞാൻ വലിയ കാര്യങ്ങൾ ചെയ്യാൻ കഴിവുള്ളവനാണെന്ന വിശ്വാസം കുട്ടിയിലുണ്ടാക്കുക. കുട്ടികളെ വലിയ സ്വപ്‌നങ്ങൾ കാണാൻ പ്രാപ്തരാക്കുക