വെബ് ഡെസ്ക്
ജീവിതത്തില്‍ സമ്മര്‍ദം നേരിടാത്തവര്‍ വിരളമാണ്. അതിനെ ലഘൂകരിക്കാനും തലച്ചോറിനെ ആക്ടീവാക്കാനും ചെയ്യേണ്ട കാര്യങ്ങള്‍ അറിയാം
ഒരു ദിവസം ചെയ്ത നല്ല കാര്യങ്ങള്‍ ഓര്‍ക്കാം. ഇത് മനസിനെ പോസിറ്റീവാക്കാനും സമ്മര്‍ദം അകറ്റാനും സഹായിക്കും
ചെറുനടത്തം, യോഗ പോലുള്ള ലഘുവ്യായാമങ്ങള്‍ ശീലമാക്കാം. ഇത് തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂട്ടും
ദിവസവും 10-15 മിനിറ്റ് വരെ മെഡിറ്റേഷന്‍ ചെയ്യാം. ഇത് മനസിനെ ശാന്തമാക്കും
കുറച്ച് സമയം പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കാം. പുറത്തുള്ള നടത്തം, പൂന്തോട്ടത്തിലെ ഇരിപ്പ് എന്നിവ മാനസികോല്ലാസം നല്‍കും
ബുക്കുകള്‍ വായിച്ചോ പുതിയ അറിവുകള്‍ നേടിയേ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ചെയ്‌തോ ഒക്കെ തലച്ചോറിനെ എന്‍ഗേജ്ഡ് ആക്കാം
7-9 മണിക്കൂര്‍ വരെ ഉറക്കം ഉറപ്പാക്കണം
ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ആരോഗ്യകരമായ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം