സമ്മര്‍ദം കുറയ്ക്കാനും മാനസികോന്‍മേഷത്തിനും ബ്രെയിന്‍ ടീസറുകള്‍

വെബ് ഡെസ്ക്

ഓര്‍മശക്തി വര്‍ധിപ്പിക്കുന്നതിനും പ്രായത്തിന്‌റേതായുണ്ടാകുന്ന മറവിപ്രശ്‌നങ്ങള്‍ അകറ്റുന്നതിനും ബ്രെയിന്‍ ടീസറുകള്‍ സഹായകമാണ്

ബ്രെയിന്‍ ടീസറുകള്‍ ദിവസവും സോള്‍വ് ചെയ്യുന്നത് വിവരങ്ങള്‍ ഓര്‍ത്തെടുക്കാനും ഓര്‍മശക്തി നിലനിര്‍ത്താനും ഉപകരിക്കും

ഏകാഗ്രത നിലനിര്‍ത്താനും ശ്രദ്ധ കേന്ദ്രീകരിക്കാനും മറ്റ് തടസങ്ങള്‍ നീക്കി തലച്ചോറിനെ പരിശീലിപ്പിക്കാനും ബ്രെയിന്‍ ടീസറുകള്‍ പ്രയോജനപ്പെടും

ചിന്താശേഷിയും ക്രിയേറ്റീവ് പ്രോബ്ലം സോള്‍വിങ്ങും മെച്ചപ്പെടുത്താന്‍ ബ്രെയിന്‍ ടീസറുകള്‍ പരിശീലിക്കുന്നത് നല്ലതാണ്

സമ്മര്‍ദവും ഉത്കണ്ഠയും ലഘൂകരിക്കുന്നതിനും മാനസികോല്ലാസം പ്രദാനം ചെയ്യാനും ബ്രെയിന്‍ ടീസറുകള്‍ സഹായിക്കും

ജോലിക്കിടയില്‍ ഇവ സോള്‍വ് ചെയ്യുന്നത് തൊഴില്‍പരമായുള്ള സംഘര്‍ഷാവസ്ഥ കുറയ്ക്കാന്‍ ഉപകരിക്കും

ക്രിയാത്മകമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള കഴിവ് ബ്രെയിന്‍ ടീസറുകള്‍വഴി ലഭിക്കും

വൈജ്ഞാനിക കഴിവുകള്‍ മെച്ചപ്പെടുത്താന്‍ വ്യത്യസ്തമായ ബ്രെയിന്‍ ടീസറുകളുണ്ട്. ലോജിക് പസില്‍ അനലിറ്റിക്കല്‍ തിങ്കിങ്ങും വേഡ് പസില്‍ പദാവലിയും മെച്ചപ്പെടുത്തും