വെബ് ഡെസ്ക്
ജോലിത്തിരക്ക് മൂലം സ്വന്തമായും കുടുംബത്തിനോടൊപ്പവും സമയം ചെലവഴിക്കാന്‍ സാധിക്കുന്നില്ലെന്നാണ് പ്രൊഫഷണല്‍ മേഖലയിലുള്ളവർ പൊതുവെ പറയുന്നത്
ഇത്തരം ജീവിതശൈലി നയിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് യേല്‍ യൂണിവേഴ്‌സിറ്റിയിലെ മനഃശാസ്ത്രവിഭാഗം പ്രൊഫസറായ ലോറി സാന്റോസ് പറയുന്നു
ടൈം ഫെമിന്‍ എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്, എന്നാല്‍ സമയമില്ലെന്ന ചിന്തയാണ് ഇതിന്റെ പ്രധാന ലക്ഷണമെന്നാണ് വിലയിരുത്തല്‍
സന്തോഷകരമല്ലാതെ തുടരുന്നത് പ്രവർത്തനത്തെയും ബാധിക്കുമെന്നാണ് ലോറി സാന്റോസ് അഭിപ്രായപ്പെടുന്നത്
പ്രവർത്തനക്ഷമത കുറയുന്നത് സ്വാഭാവികമായും മാനസികാരോഗ്യത്തെയും ബാധിക്കും
മാനസികാരോഗ്യം മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടും സമയം കണ്ടെത്തിയും ഈ അവസ്ഥയെ മറികടക്കാനാകും
വ്യക്തിപരമായ കാര്യങ്ങള്‍ക്ക് കൂടുതല്‍ സമയം കണ്ടെത്തുന്നതിലൂടെ സമ്മർദം കുറയ്ക്കാന്‍ സാധിക്കുമെന്നും പ്രവർത്തനക്ഷമത വർധിപ്പിക്കാനാകുമെന്നും ലോറി പറയുന്നു
ലഭിക്കുന്നത് ചെറിയ ഇടവേളകളാണെങ്കിലും പരമാവധി ഉപയോഗിച്ച് സന്തോഷം കണ്ടെത്താന്‍ ശ്രമിക്കണമെന്നും മനശാസ്ത്ര വിദഗ്ധ പറയുന്നു