ഭക്ഷണപ്രിയരാണോ; നിങ്ങൾക്കായി ചില കരിയർ ഓപ്ഷനുകൾ ഇതാ

വെബ് ഡെസ്ക്

ഭക്ഷണം കഴിക്കാനും നല്ല ഭക്ഷണം ഉണ്ടാക്കാനും ഇഷ്ടമുള്ള ആളുകളാണോ നിങ്ങൾ? എങ്കിൽ നിങ്ങൾ ചില മികച്ച കരിയർ ഓപ്ഷനുകൾ ഇതാ

ഫുഡ് ക്രിട്ടിക് : ഭക്ഷണവും പാനീയങ്ങളും വിശകലനം ചെയ്തും റിപ്പോർട്ടുകൾ തയ്യാറാക്കുന്ന പ്രൊഫഷണൽ എഴുത്തുകാരാണ് ഫുഡ് ക്രിട്ടിക്കുകൾ. ഡൈനിങ് അനുഭവങ്ങൾ പങ്കുവെച്ച് റെസ്റ്റോറെന്റുകളെയും ഇവർ വിശകലനം ചെയ്യാറുണ്ട്.

പോഷകാഹാര വിദഗ്ദർ : പോഷകാഹാരത്തിലും ഭക്ഷണക്രമത്തിലും വൈദഗ്ദ്ധ്യം നേടിയ ഒരു ആരോഗ്യ പ്രൊഫഷണലാണ് ഡയറ്റീഷ്യൻ. കൂടാതെ പോഷകാഹാരത്തിലൂടെയും ഭക്ഷണ ഉപദേശങ്ങളിലൂടെയും അവരുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ആളുകളെ സഹായിക്കുന്നു.

ഫുഡ് സ്റ്റൈലിസ്റ്റ് : ഭക്ഷണം ആകർഷകമാക്കുക എന്നതാണ് ഇവരുടെ ജോലി. നമുക്ക് മുൻപിലെത്തുന്ന ഭക്ഷണം ആകർഷണീയമാക്കാൻ ഇവർ ശ്രദ്ധിക്കുന്നു. ഫോട്ടോഗ്രാഫിക്കും വീഡിയോഗ്രാഫിക്കും വേണ്ടി ഭക്ഷണങ്ങളെ ഒരുക്കുന്നതും ഇവരാണ്.

റെസിപ്പീ ഡെവലപ്പർ : സ്വാദിഷ്ടമായ ഭക്ഷണങ്ങൾ ഉണ്ടാക്കുക എന്നതാണ് ഇവരുടെ ജോലി. പാചകപുസ്തകങ്ങൾ, ആനുകാലികങ്ങൾ, കമ്പനികൾ എന്നിവക്കായി തനതായ പാചകക്കുറിപ്പുകൾ ഇവർ സൃഷ്ടിക്കുന്നു.

ഫുഡ് ഫോട്ടോഗ്രാഫർ : ഭക്ഷണശാലകൾ, പാചകപുസ്തകങ്ങൾ, സോഷ്യൽ മീഡിയ എന്നിവക്കായി ഭക്ഷണസാധനകളുടെ ആകർഷണീയമായ ഫോട്ടോ ഇവർ പകർത്തുന്നു.

ഷെഫ് : രുചിയൂറുന്ന ഭക്ഷണങ്ങൾ ഉണ്ടാക്കുന്ന എന്നതാണ് ഷെഫിന്റെ ജോലി. വായിൽ വെള്ളമൂറുന്ന ഭക്ഷണങ്ങൾ ഉണ്ടാക്കി അതിഥികളെ എല്ലാദിവസവും സന്തോഷിപ്പിക്കുക.

ഫുഡ് ബ്ലോഗർ : സാമൂഹ്യമാധ്യമങ്ങളും മറ്റും ഉപയോഗപ്പെടുത്തുന്ന ധാരാളം ഫുഡ് വ്ലോഗർമാർ നമുക്കിടയിലുണ്ട്. നല്ല ഭക്ഷണങ്ങളുടെയും ഭക്ഷണശാലകളുടെയും വിവരങ്ങളും മറ്റും ഇവർ വ്ലോഗുകളിലൂടെ പങ്കുവെക്കാറുണ്ട്.