വെബ് ഡെസ്ക്
രുചിയില്‍ മുന്നിലാണ് ചിപ്‌സുകള്‍. 100 ഗ്രാം ചിപ്‌സ് കഴിക്കുമ്പോള്‍ ഏകദേശം 500 മുതല്‍ 600 കാലറി ഊര്‍ജമാണ് നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത്.
കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പും വലിയ തോതില്‍ അടങ്ങിയ ഇത്തരം ചിപ്‌സുകളില്‍ പ്രോട്ടീന്‍ ഇല്ലെന്നതാണ് യാഥാര്‍ഥ്യം. ഒട്ടും സമീകൃതമോ പോഷകമൂല്യമോ ഉള്ള ഭക്ഷണമല്ല ചിപ്‌സ്.
ചിപ്‌സുകളുടെ അമിതോപയോഗം തടികൂടാന്‍ ഇടയാക്കുന്നു. അമിതമായി കൊഴുപ്പ് ശരീരത്തിലെത്തുന്നത് ദഹനപ്രക്രിയയെയും പ്രതികൂലമായി ബാധിക്കും.
ഗേഡ് പോലുള്ള ദഹനപ്രശ്‌നങ്ങള്‍ക്ക് സാധ്യതയുള്ളവര്‍ക്ക് നെഞ്ചെരിച്ചില്‍ കൂടാം. നാരുകളില്ലാത്ത ഭക്ഷണമായതിനാല്‍ മലശോധനയെ ബാധിക്കാം.
എണ്ണയില്‍ വറുത്തെടുക്കുമ്പോള്‍ ചിപ്‌സില്‍ അക്രിലമൈഡ് രാസഘടകം രൂപപ്പെടുന്നു. ആരോഗ്യത്തിനു ദോഷകരമാണിത്.
ചിപ്‌സുകളിലെ ഉപ്പിന്റെ അമിത സാന്നിധ്യം രക്തസമ്മര്‍ദത്തെയും ബാധിക്കും.
സ്വാദിനും നിറത്തിനുമായി ഒട്ടേറെ കൃത്രിമ ഫ്‌ളേവറുകളും നിറങ്ങളും ചേര്‍ക്കുന്നവയാണ് വിപണിയില്‍ ലഭിക്കുന്ന ചിപ്‌സുകളില്‍ മിക്കതും.
തുടര്‍ച്ചയായി ഒരേ എണ്ണയില്‍ വറുക്കുന്ന ചിപ്‌സ് പല തരത്തിലുള്ള അലര്‍ജിക്കും കാരണമാകാം. ആളുകളില്‍ അടിക്കടി വായ്പുണ്ണ് വരുന്നതിനു ഒരുകാരണം എണ്ണയുടെ ആവര്‍ത്തിച്ചുള്ള ഉപയോഗമാണെന്നും പഠനങ്ങള്‍ പറയുന്നു.
ഇടയ്ക്കിടെ കൊറിച്ചുകൊണ്ടിരുന്നാല്‍ വിശപ്പുണ്ടാവുകയേ ഇല്ല. ഉച്ചയൂണും പ്രാതലുമൊക്കെ ക്രമം തെറ്റും.