വെബ് ഡെസ്ക്
ഭക്ഷണങ്ങൾ ആസ്വാദിച്ച് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ബഹുഭൂരിഭാഗം പേരും. എന്നാൽ ചില ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കുന്നത് നമ്മുടെ ശരീരത്തിന് ഗുണകരമല്ല എന്നുളളതാണ് വസ്തുത.
നാം അറിഞ്ഞോ അറിയാതെയോ തിരഞ്ഞെടുക്കുന്ന ചില ഭക്ഷണ കോമ്പിനേഷനുകള്‍ നമ്മുടെ ശരീരത്തെ ദോഷകരമായി ബാധിക്കുകയും മരണത്തിന് വരെ കാരണമാകുകയും ചെയ്യുന്നു. ഈ കോമ്പിനേഷനുകള്‍ ശരീരത്തിനുള്ളില്‍ എത്തിയാല്‍ ഉണ്ടാക്കുന്ന ടോക്സിനുകളാണ് ഇത്തരത്തില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്.
ഒന്നിച്ച് കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഏതെല്ലാമെന്ന് അറിഞ്ഞിരിക്കുക എന്നതാണ് ഈ സാഹചര്യം ഒഴിവാക്കാനുള്ള ഉചിതമായ നീക്കം.
പിസയും കോൾഡ് ഡ്രിങ്ക്സും ഒരുമിച്ച് കഴിക്കുമ്പോൾ ശരീരത്തിലെ ചൂട് ക്രമാതീതമായി വർധിക്കുകയും ഇത് ദഹനവ്യവസ്ഥയെ തകരാറിലാക്കുകയും ചെയ്യും.
ആരോഗ്യത്തിന് പൊതുവേ ഗുണകരമാണ് പാലും പഴങ്ങളും. എന്നാല്‍ ഇത് ഒന്നിച്ച് കഴിക്കുന്നത് ശരീരത്തെ ദോഷകരമായി ബാധിക്കും. ഇവയുടെ പ്രവര്‍ത്തനഫലമായി ഉണ്ടാകുന്ന ടോക്സിനുകള്‍ ചുമ, ജലദോഷം, അലര്‍ജി, ശ്വാസംമുട്ടല്‍ എന്നിവയ്ക്ക് കാരണമാകുന്നു.
ചായയും തൈരും അസിഡിക് സ്വഭാവമുള്ളവയാണ്. ഇവ ഒന്നിച്ച് കഴിച്ചാല്‍, ശരീരത്തിന്‍റെ തുലനനിലയില്‍ വ്യത്യാസമുണ്ടാകുകയും ദഹനപ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും. ചായയ്ക്കൊപ്പം മറ്റ് ഇറച്ചി അടക്കമുളള ഭക്ഷണങ്ങളും ചോറും ഒഴിവാക്കണം.
ഉച്ചക്ക് ഊണിനൊപ്പം മോര് കൂട്ടി കഴിക്കുന്നവരായിരിക്കും പലരും. എന്നാൽ മീനും മോരും ഒന്നിച്ച് കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ദർ അഭിപ്രായപ്പെടുന്നത്. ഇവ രണ്ടും ഒന്നിച്ച് കഴിക്കുന്നത് ദഹന പ്രശ്നങ്ങൾക്ക് വഴിയൊരുക്കും.
പാലും മാംസവും ഒരുമിച്ച് കഴിക്കുന്നത് ഗുരുതരമായ ദഹനപ്രശ്‌നങ്ങൾക്ക് ഇടയാക്കും. ദഹനവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ മത്സ്യം, മാംസം ഇവയ്ക്കൊപ്പം പാൽ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
പച്ചക്കറികളും പാലും ആരോഗ്യകരമെങ്കിലും ചിലത് ഒരുമിച്ചു കഴിച്ചാല്‍ ഏറെ ദോഷം വരുത്തുന്നവയാണ്. വിരുദ്ധാഹാരങ്ങളിൽ പെട്ട രണ്ടു ഭക്ഷണങ്ങളാണ് ഇവ. റാഡിഷ് പോലുള്ളവ കഴിക്കുന്നതിനൊപ്പം തേനും പാലും കുടിക്കുന്നത് നെഞ്ചെരിച്ചിൽ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.
പാലില്‍ നിന്നും ഉണ്ടാക്കുന്ന രണ്ട് വസ്തുക്കളാണ് ചീസും തൈരും. എന്നാല്‍ അസംസ്‌കൃത വസ്തു ഒന്നാണെങ്കിലും ഇവ രണ്ടും ഒരുമിച്ച് കഴിക്കരുത്. ദഹനക്കുറവ്, നെഞ്ചെരിച്ചല്‍, വയര്‍ വീര്‍ക്കുക തുടങ്ങിയവയാണ് ഇവ രണ്ടും ഒന്നിച്ചു കഴിച്ചാല്‍ ഉണ്ടായേക്കാവുന്ന അനന്തരഫലങ്ങള്‍.