വെബ് ഡെസ്ക്
ഞാവൽ മരത്തിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദവും ഔഷധ മൂല്യമുള്ളതുമാണ്. പ്രമേഹ രോഗത്തിന് ഞാവല്‍പഴത്തേക്കാള്‍ വലിയ ഒരു മരുന്നില്ലെന്നാണ് പറയാറ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും എന്നുളളളതാണ് ഇതിന്റെ പ്രധാന സവിശേഷത.
ഞാവൽ പഴത്തിന്റെ കുരുവും വളരെ പ്രയോജനകരമാണ്. ഞാവല്‍പ്പഴത്തിന്റെ കുരു ഉണക്കിപ്പൊടിച്ച് കഷായമുണ്ടാക്കി തുടര്‍ച്ചയായി കഴിക്കുന്നത് പ്രമേഹം സുഖപ്പെടും.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതിനും ഗ്ലൈക്കോസൂറിയ കുറയ്ക്കുന്നതിനും ഞാവൽപഴ വിത്തുകൾ വളരെയധികം ഗുണം ചെയ്യും. പ്രമേഹരോഗികൾക്ക് ഞാവൽ വിത്തിന്റെ പൊടി വിപണിയിൽ നിന്ന് വാങ്ങി ഉപയോഗിക്കാവുന്നതാണ്.
പഴത്തിന്റെ വിത്തുകളിൽ ജാംബോലിൻ, ജാംബോസിൻ എന്നീ സജീവ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലേക്ക് ഇറങ്ങുന്ന പഞ്ചസാരയുടെ നിരക്ക് കുറയ്ക്കുകയും ശരീരത്തിലെ ഇൻസുലിൻ അളവ് വർധിപ്പിക്കുകയും ചെയ്യുന്നു.
വിത്തുകളിൽ ധാരാളം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കരളിന്റെ സുഗമമായ പ്രവർത്തനത്തിന് സഹായിക്കുന്നു.
ഇത് കരൾ കോശങ്ങളെ സംരക്ഷിക്കുകയും കരളിലെ വീക്കം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
വിത്ത് പൊടിയിൽ എലാജിക് ആസിഡ് എന്ന ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാനും രക്തസമ്മര്‍ദത്തെ നിയന്ത്രിച്ച് നിര്‍ത്താനും സഹായിക്കുന്നു.
ഞാവൽ വിത്തുകളിൽ ഫ്ലേവനോയ്ഡുകളും ഫിനോളിക് സംയുക്തങ്ങളും പോലുള്ള ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹാനികരമായ ഫ്രീ റാഡിക്കലുകളെ അകറ്റി നിർത്താൻ സഹായിക്കുന്നു.
പഴവും കുരുവും മാത്രമല്ല ഞാവല്‍മരത്തിന്റെ തോലും ഔഷധ വീര്യമുള്ളതാണ്