വെബ് ഡെസ്ക്
ലോക എക്കണോമിക് ഫോറം പ്രകാരം ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭാഷകള്‍ സംസാരിക്കുന്ന രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം
പാപുവ ന്യൂ ഗിനിയ
ലോകത്ത് പാപുവ ന്യു ഗിനിയയിലാണ് ഏറ്റവും കൂടുതല്‍ ഭാഷകളുള്ളത്. മൊത്തം മുഴുവന്‍ 840 ഭാഷകളാണ് സംസാരിക്കുന്നത്.
ഇന്തോനേഷ്യ
270 ദശലക്ഷം ജനസംഖ്യയുള്ള ഇന്തോനേഷ്യയില്‍ 711 ഭാഷകളാണുള്ളത്.
നൈജീരിയ
201 ദശലക്ഷം ജനസംഖ്യയുള്ള നൈജീരിയയില്‍ 517 വ്യത്യസ്ത ഭാഷകളാണുള്ളത്
ഇന്ത്യ
136 കോടിയലധികം ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയില്‍ 456 വ്യത്യസ്ത ഭാഷകളാണുള്ളത്
അമേരിക്ക
328 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള അമേരിക്കയില്‍ 328 ഭാഷകളാണുള്ളത്
ഓസ്‌ട്രേലിയ
25 ദശലക്ഷം ജനങ്ങളുള്ള ഓസ്‌ട്രേലിയയില്‍ 312 വ്യത്യസ്ത ഭാഷകളാണുള്ളത്
ചൈന
ചൈനയില്‍ ഏകദേശം 309 വ്യത്യസ്ത ഭാഷകളുണ്ട്
മെക്‌സിക്കോ
127.6 ദശലക്ഷം ജനസംഖ്യയുള്ള മെക്‌സിക്കോയില്‍ 292 വ്യത്യസ്ത ഭാഷകളുണ്ട്
കാമറൂണ്‍
കാമറൂണില്‍ ആകെ 274 ഭാഷകളുണ്ട്
ബ്രസീല്‍
211 ദശലക്ഷം ജനസംഖ്യയുള്ള ബ്രസീലില്‍ 221 ഭാഷകളാണുള്ളത്