വെബ് ഡെസ്ക്
കുഞ്ഞുങ്ങളുണ്ടാകുന്നുവെന്ന സന്തോഷ വാർത്ത വന്നെത്തുന്നതോടെ രക്ഷിതാക്കൾ കുഞ്ഞിന്റെ പേരെന്തിടും എന്ന ചർച്ചയും ആരംഭിക്കും അല്ലേ?
കുഞ്ഞുങ്ങൾക്ക് പേരിടുമ്പോൾ അർഥവും ഭംഗിയും പ്രധാന ഘടകമാണ്
കുട്ടികൾക്കിടാനാകുന്ന കുറച്ച് ക്യൂട്ട് പേരുകൾ നോക്കിയാലോ
ഷാൻ
അറബിക് ഗേലിക് വേരുകളുള്ള നാമമാണ് ഷാൻ. അറബിയിൽ അഭിമാനം എന്നും ഗേലിക് ഭാഷയിൽ ജ്ഞാനം എന്നുമാണ് ഈ വാക്കിന്റെ അർഥം
ഹീർ
ഡയമണ്ട്, പവർ ഫുൾ എന്നീ അർഥമുള്ള പേരാണ് ഹീർ
ആസ്മി
വാക്ക് പാലിക്കുന്നവൻ എന്ന് അർഥം വരുന്ന ഒരു അറബി നാമമാണ് ആസ്മി
ആദിർ
ഹിബ്രു വാക്കായ ആദിർ എന്ന പേരിന് ശ്രേഷ്ഠം എന്നാണ് അർഥം വരുന്നത്
വിയാൻ
ജീവിതം മുഴുവൻ എന്ന് അർഥം വരുന്ന വിയാൻ എന്ന പേരിന് ഇംഗ്ലിഷ് പാരമ്പര്യവുമായി ബന്ധമുണ്ട്
അദിത്
സംസ്കൃത വാക്കാണ് അദിത്. ആരംഭം എന്നാണ് ഈ വാക്കിന്റെ അർഥം
നെയ
ഹിന്ദിയിൽ പുതിയത് എന്ന് അർഥം വരുന്ന ഈ പേരിന് മറ്റ് ഭാഷകളിൽ ആഗ്രഹം, ബ്രൈറ്റ്, ഉദ്ദേശ്യം എന്നീ അർഥങ്ങളുമുണ്ട്
കുഷ്
ഹിന്ദു പുരാണ കഥയിലെ ശ്രീരാമന്റെ മകന്റെ പേരാണ് കുഷ്
അന്യ
മലയാളത്തിൽ പരിചിതമല്ലാത്തത് എന്നർഥം വരുന്ന ഈ പേരിന് നന്മ കൊണ്ട് വരുന്നവൾ എന്ന അർഥവുമുണ്ട്.
ഇറാം
പറുദീസയിലെ പൂന്തോട്ടം എന്നർഥം വരുന്ന ഇറാം കുഞ്ഞിന് അനുയോജ്യമായ പേരാണ്