ജാപ്പനീസ് സ്റ്റൈലിൽ വീട് അലങ്കരിക്കാം

വെബ് ഡെസ്ക്

വീട് പലതരത്തില്‍ അലങ്കരിച്ച് സുന്ദരമാക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഏറെയും. വീട് ഭംഗിയാക്കി വയ്ക്കാന്‍ ജപ്പാനീസ് രീതികളും അലങ്കാരങ്ങളും പരീക്ഷിച്ചാലോ

ചുമരിലെ പെയിന്റിങ്ങിനായി വെള്ള നിറമോ അതിനോട് ചേർന്നുനിൽക്കുന്ന ഇളംനിറങ്ങളോ തിരഞ്ഞെടുക്കുന്നത് വീടിന്റെ ഭംഗി കൂട്ടും

ചെടികളും പച്ചിലകളും കൊണ്ട് വീട് അലങ്കരിക്കുക. മാത്രമല്ല വീട്ടിലേക്ക് സ്വഭാവിക വെളിച്ചം കടന്നു വരുന്ന രീതിയില്‍ ജനലുകളും വാതിലുകളും ക്രമീകരിക്കുക

തവിട്ട് നിറത്തിലുള്ള ഫര്‍ണിച്ചറുകള്‍ ധാരാളമായി ഉപയോഗിക്കാം

പച്ചപ്പിനൊപ്പം കുറച്ച് കലയും കൂടി ചേര്‍ത്ത് വീട് മനോഹരമാക്കാം. ചിത്രങ്ങള്‍ ചുമരില്‍ വച്ച് അലങ്കരിക്കാവുന്നതാണ്

തടി കൊണ്ടുള്ള തറ ലിവിങ് റൂമുകളുടെ ഭംഗി കൂട്ടാന്‍ സഹായിക്കും

തലയണകള്‍ അടുക്കിവച്ച് സ്വീകരണമുറികള്‍ മനോഹരമാക്കാം.

ഇളം നീല നിറത്തിലും ക്രീം നിറത്തിലും അലങ്കരിക്കുന്നത് ലിവിങ് റൂമിന്റെ ഭംഗി കൂട്ടും

ചെറിയ ടേബിളുകളും നീണ്ട കാര്‍പെറ്റുകളും ഉപയോഗിച്ച് അലങ്കരിക്കുക.

മുള കൊണ്ട് നിര്‍മിച്ച കര്‍ട്ടനുകള്‍ ഉപയോഗിക്കാം. പരമ്പരാഗതമായി ജപ്പാനില്‍ മുള അലങ്കാരത്തിന്റെ ഭാഗമാണ്