വെബ് ഡെസ്ക്
ചിക്കു ഐസ്‌ക്രീം
സപോട്ട നന്നായി പഴുത്തത് 10 എണ്ണം, അര കപ്പ് ഫ്രഷ് ക്രീം, 1 കപ്പ് പഞ്ചസാര, 300 മില്ലി കൊഴുപ്പുള്ള പാല്‍, അര കപ്പ് പാല്‍ പൊടി ഇത്രയുമാണ് ഇത് തയ്യാറാക്കാന്‍ വേണ്ടത്
കഴുകിയെടുത്ത സപോട്ട തൊലി കളഞ്ഞ് കുരുക്കള്‍ നീക്കം ചെയ്ത് മിക്‌സിയില്‍ ഇട്ട് അടിച്ചെടുക്കുക. ശേഷം ഒരു വലിയ ബൗളിലായി പാല്‍, പാല്‍ പൊടി, ഫ്രഷ് ക്രീം, പഞ്ചസാര പൊടിച്ചത് ചേര്‍ത്ത് വിസ്‌കോ മിക്‌സറോ ഉപയോഗിച്ച് നന്നായി ഇളക്കുക. കട്ടകള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം
ഇതിലേയ്ക്ക് ചിക്കു പേസ്റ്റ് കൂടെ ചേര്‍ക്കുക. ഈ മിശ്രിതം നന്നായി ബ്ലെന്‍ഡ് ചെയ്തതിന് ശേഷം വായു കയറാത്ത ഒരു പാത്രത്തിലാക്കി ഫ്രീസറില്‍ വയ്ക്കുക
2 മണിക്കൂര്‍ ശേഷം വീണ്ടും ഫ്രീസറില്‍ നിന്ന് പുറത്തെടുത്ത് നന്നായി ബ്ലെന്‍ഡ് ചെയ്ത് വീണ്ടും ഫ്രീസറില്‍ വയ്ക്കുക. മൂന്ന് മണിക്കൂര്‍ ശേഷം ഇത് ആവര്‍ത്തിക്കുക
വീണ്ടും 8 മണിക്കൂറിന് ശേഷം ഫ്രീസറില്‍ നിന്ന് ഐസ്‌ക്രീം പുറത്തെടുക്കാം. ഒരു ചെറിയ ബൗളിലോ ഗ്ലാസിലോ ആയി അല്‍പം സപോട്ട കഷ്ണങ്ങള്‍ വിതറിയ ശേഷം കഴിക്കാവുന്നതാണ്
മാമ്പഴം ഐസ്‌ക്രീം
ചേരുവകകള്‍- ഒരു കപ്പ് പാല്‍, 3 കപ്പ് ഫ്രഷ് ക്രീം, മാമ്പഴത്തിന്റെ പള്‍പ്പ് ഒരു കപ്പ്, മാമ്പഴം അരിഞ്ഞത് ഒരു കപ്പ്, 1 ടേബിള്‍ സ്പൂണ്‍ കസ്റ്റാഡ് പൗഡര്‍, 1 ടേബിള്‍ സ്പൂണ്‍ വാനില, 360 ഗ്രാം പഞ്ചസാര
1 ടേബിള്‍ സ്പൂണ്‍ കസ്റ്റാഡ് പൗഡര്‍ കാല്‍ കപ്പ് പഞ്ചസാരയിലേയ്ക്ക് ചേര്‍ത്ത് മിശ്രിതം തയ്യാറാക്കുക. ബാക്കി പാലില്‍ പഞ്ചസാര ചേര്‍ത്ത് നന്നായി തിളപ്പിക്കുക
നന്നായി തിളയ്ക്കുന്ന പാലിലേയ്ക്ക് ഈ കസ്റ്റാഡ് മിശ്രിതം ചേര്‍ക്കുക. പാല്‍ വീണ്ടും നന്നായി തിളപ്പിച്ച ശേഷം മുപ്പത് സെക്കന്റ് ഗ്യാസ് സിമ്മിലിട്ടതിന് ശേഷം ഓഫ് ചെയ്യുക
പാല്‍ നന്നായി തണുത്തതിന് ശേഷം മാമ്പഴത്തിന്റെ പള്‍പ്പ്, ഫ്രഷ് ക്രീം, വാനില, മാമ്പഴം കഷ്ണങ്ങളായി അരിഞ്ഞത് എല്ലാം നന്നായി ഇളക്കി വായു കയറാത്ത പാത്രത്തിലേയ്ക്ക് മാറ്റുക
ഫ്രീസറില്‍ വച്ച് രണ്ട് മണിക്കൂര്‍ ശേഷം എടുത്ത് നന്നായി ബ്ലെന്റ് ചെയ്യുക, തിരിച്ച് ഫ്രീസറില്‍ വച്ചതിന് ശേഷം മൂന്ന് മണിക്കൂര്‍ ശേഷം ഇത് ആവര്‍ത്തിക്കുക. 8 മണിക്കൂറിന് ശേഷം ഫ്രീസറില്‍ നിന്ന് ഐസ്‌ക്രീം പുറത്തെടുത്തെടുത്ത് കഴിക്കാവുന്നതാണ്