പല രുചിയിലുള്ള ബിരിയാണികൾ ഇതാ

വെബ് ഡെസ്ക്

ഭൂരിപക്ഷം പേരുടെയും ഇഷ്ട ഭക്ഷണങ്ങളിൽ ഒന്നാണ് ബിരിയാണി. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഭക്ഷണങ്ങളിൽ ഒന്ന് കൂടിയാണിത്.

രാജ്യത്തിന്റെ പല ഭാഗങ്ങളിൽ പല സ്റ്റൈലിലാണ് ബിരിയാണികൾ ഉണ്ടാക്കുക. നമ്മുടെ കൊച്ചു കേരളത്തിൽ തന്നെ പല രുചിയിലും ഭാവത്തിലുമുള്ള ബിരിയാണികൾ ലഭ്യമാണ്.

ബിരിയാണി ഉണ്ടാക്കുമ്പോൾ സാംസ്‌കാരിക വൈവിധ്യങ്ങൾക്കനുസരിച്ച് ഓരോ പ്രദേശത്തിനും ബിരിയാണിക്ക് അതിന്റെതായ പാചക വിദ്യകൾ ഉണ്ട്. ഇന്ത്യയിലെ വളരെ പ്രശസ്തമായ ചില തരാം ബിരിയാണികൾ നോക്കാം.

മലബാർ ബിരിയാണി : ബിരിയാണി ആരാധകർക്കിടയിൽ ഏറെ പ്രശസ്തമായ ഒന്നാണ് മലബാർ ബിരിയാണി. മസാലകൾ ചേർത്ത മാംസവും തേങ്ങാപ്പാൽ ചേർത്ത് വേവിച്ചതായ ചെറിയ അരിയും ഉപയോഗിച്ചുള്ള ബിരിയാണി. അച്ചാറും പച്ചക്കറികൾ ചേർത്ത തൈരുമാണ് ഒപ്പം വിളമ്പുക.

ഹൈദരാബാദി ബിരിയാണി : മാരിനേറ്റ് ചെയ്ത മാസവും നല്ല സുഗന്ധമുള്ള ബസുമതി അരിയും ചേർന്നതാണ് ഹൈദരാബാദി ബിരിയാണി. ഇതിൽ സുഗന്ധവ്യജ്ഞനങ്ങൾ, കുങ്കുമപ്പൂവ്, വറുത്ത ഉള്ളി എന്നിവയും ചേർക്കാറുണ്ട്.

ലക്ക്‌നൗ ബിരിയാണി : അവാധി ബിരിയാണി എന്നും അറിയപ്പെടുന്നു. ഭാഗികമായി വേവിച്ച റൈസും മാറിനറെ ചെയ്ത മാംസവും സീൽ ചെയ്ത മൺകലത്തിലോ മെറ്റൽ കലത്തിലോ സാവധാനത്തിൽ വേവിക്കുന്നതാണിത്. വറുത്ത ഉളിയും പുതിന ഇലയും വെച്ച് ഇതിനെ അലങ്കരിക്കുന്നു.

കൽക്കട്ട ബിരിയാണി : വ്യത്യസ്തമായ രുചിക്ക് പേരുകേട്ടതാണ് കൽക്കട്ട ബിരിയാണി. ഇതിൽ ഉരുളക്കിഴങ്ങും മാരിനേറ്റ് ചെയ്ത മാംസവും ഉൾപ്പെടുന്നു. സുഗന്ധവ്യജ്ഞനങ്ങളുടെ പ്രത്യേകമായ മിശ്രിതം കൊണ്ട് ഇത് പ്രത്യേക രുചിയുണ്ട്.

സിന്ധി ബിരിയാണി : മാരിനേറ്റ് ചെയ്ത മാംസത്തിന്റെ ഭാഗങ്ങളും ഭാഗികമായി വേവിച്ച അരിയും സുഗന്ധമുള്ള മസാലകളും ഉപയോഗിക്കുന്നു. വറുത്ത ഉള്ളിയും പുതിനയിലയും അവസാനമായി ചേർക്കുന്നു. തൈരും തക്കാളിയുമാണ് ഒപ്പം വിളമ്പുക.

അമ്പൂർ ബിരിയാണി : തമിഴ്‌നാട്ടിൽ നിന്നുള്ള അമ്പൂർ ബിരിയാണി അതിന്റെ തനതായ രുചി കൊണ്ട് പേരുകേട്ടതാണ്. സുഗന്ധവ്യജ്ഞനങ്ങളുടെ മിശ്രിതവും മാരിനേറ്റ് ചെയ്ത ഇളം മാംസവും ഇതിന്റെ പ്രത്യേകതയാണ്. സീരാഗ സാംബ അരിയാണ് അമ്പൂർ ബിരിയാണിക്ക് ഉപയോഗിക്കുക.

തലശ്ശേരി ബിരിയാണി : മലബാറിൽ നിന്ന് തന്നെയുള്ള മറ്റൊരു ബിരിയാണി ആണിത്. കൈമ എന്നറിയപ്പെടുന്ന ഒരു പ്രത്യേക തരാം ചെറിയ അരിയാണ് ഇതുണ്ടാക്കാൻ ഉപയോഗിക്കുക. മസാലകൾ ചേർത്ത മാംസം, വറുത്ത ഉള്ളി,ഉണക്ക മുന്തിരി, കശുവണ്ടി, എന്നിവ ഉപയോഗിച്ച് രുചികരവും നല്ല സുഗന്ധമുള്ളതുമായ ബിരിയാണി ഉണ്ടാക്കുന്നു.

ദിണ്ടിഗൽ ബിരിയാണി : തമിഴ്‌നാട്ടിൽ നിന്നുള്ള മറ്റൊരു പ്രശസ്തമായ ബിരിയാണിയാണിത്. കേരളത്തിലും ഈ ബിരിയാണിക്ക് ധാരാളം ആരാധകരുണ്ട്. ഇളം മാംസത്തോടൊപ്പം സുഗന്ധ വ്യജ്ഞനങ്ങളുടെ തനതായ മിശ്രിതം ഇതിനെ ബിരിയാണി പ്രേമികൾക്ക് പ്രിയപ്പെട്ടതാക്കുന്നു.