വെബ് ഡെസ്ക്
മയോണെെസ് ദിവസവും കഴിക്കുന്നവരാണോ ?
മുട്ട, എണ്ണ, വിനാഗിരി എന്നിവ ഉപയോഗിച്ച് നിര്‍മിക്കുന്ന മയോണെെസ് ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്
മയോണെെസില്‍ ധാരാളം എണ്ണ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തില്‍ കൊഴുപ്പ് വര്‍ധിപ്പിക്കുന്നു. ഇത് ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകുന്നു
അമിതമായി കൊഴുപ്പടങ്ങിയിട്ടുള്ളതിനാല്‍ മയോണെെസിന്‍റെ അമിത ഉപയോഗം ഹൃദ്രോഗത്തിന് ഇടയാക്കുമെന്നാണ് വിലയിരുത്തല്‍
അമിത അളവില്‍ മയോണെെസ് കഴിക്കുന്നത് ശരീരത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കും. ഇത് പ്രമേഹത്തിന് കാരണമാകും
സ്വാദ് കൂട്ടാനും, കേടാവാതെ ഇരിക്കാനുമായി ചേര്‍ക്കുന്ന കൃത്രിമ ചേരുവകളായ മോണോസോഡിയം ഗ്ലൂട്ടാമേറ്റ്, പ്രിസര്‍വേറ്റീവുകള്‍ എന്നിവ ശാരീരിക പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നു
മയോണെെസില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-6 ആസിഡ് മനുഷ്യ ശരീരത്തിന് ആവശ്യമാണെങ്കിലും, അമിത ഉപയോഗം ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും ഇടയാക്കുന്നു
വീടുകളില്‍ നിര്‍മിക്കുന്ന മയോണെെസ് ആണെങ്കില്‍ കൂടി 12 മണിക്കൂര്‍ മാത്രമേ ഇത് ഉപയോഗിക്കാന്‍ പാടുള്ളൂ.
മയോണെെസ് ശരിയായി രീതിയിൽ സൂക്ഷിച്ചില്ലെങ്കില്‍ സാല്‍മൊണല്ല പോലുള്ള ബാക്ടീരിയകളുടെ പ്രജനനത്തിന് അത് ഇടയാക്കുകയും വലിയ ആരോഗ്യ പ്രശ്നത്തിലേക്ക് നയിക്കുകയും ചെയ്യും
കേടുവന്ന മയോണെെസ് എങ്ങനെ തിരിച്ചറിയാം?
രുചിവ്യത്യാസം അനുഭവപ്പെടും