മുടിയിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

വെബ് ഡെസ്ക്

മുടിയെ സംരക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് കേടുപാടുകൾ വരാനും പൊട്ടിപ്പോകാനും സാധ്യതയുണ്ട്. മുടി സംരക്ഷണത്തിനായി മുടിയിൽ പ്രയോഗിക്കുന്ന പൊടിക്കൈകളെ പോലെ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളും ഉണ്ട്

അമിതമായ ചൂട് ഉണ്ടാക്കുന്ന ടൂളുകൾ മുടിയിൽ നിന്ന് ഒഴിവാക്കുക. ഫ്ലാറ്റ് അയേണുകൾ, കേളിങ് അയേണുകൾ, ഹെയർ ഡ്രയർ എന്നിവ ഉപയോഗിക്കുന്നതിന് മുൻപേ ഹീറ്റ് പ്രൊട്ടക്റ്റൻറ് സ്പ്രേ ഉപയോഗിക്കുക

ദിവസേന മുടി കഴുകരുത്. ഇത് മുടിയിലെ സ്വാഭാവിക എണ്ണകൾ നീക്കം ചെയ്യുകയും വരൾച്ചയ്ക്കും പൊട്ടലിനും കാരണമാവുകയും ചെയ്യും

സൾഫേറ്റുകളും പാരബെൻസും അടങ്ങിയ ഷാംപൂകളും കണ്ടീഷണറുകളും ഒഴിവാക്കുക. ഇത് മുടിയിലെ സ്വാഭാവിക എണ്ണ നീക്കം ചെയ്യുന്നു

പതിവായി മുടി വെട്ടാതിരിക്കുക. ഇത് മുടിയിൽ കേടുപാടുകൾ വരുത്തുന്നു

നനഞ്ഞ മുടി പൊട്ടാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ കഴുകിയ ഉടൻ തന്നെ മുടി ചീകാതിരിക്കുക

മുടി ഇറുക്കി കെട്ടിവെക്കാതിരിക്കുക. കാലക്രമേണ മുടി പൊട്ടുന്നതിനോ നാശമാകുന്നതിനോ ഇത് കാരണം ആയേക്കാം