വെബ് ഡെസ്ക്
മിക്ക ആൾക്കാരിലും കണ്ടുവരുന്ന അസുഖമാണ് തലവേദന. പ്രത്യേകിച്ച് മൊബൈൽ, കമ്പ്യൂട്ടറുകൾ തുടങ്ങിയവ സ്ഥിരം ഉപയോഗിക്കുന്നവരിൽ. പലതരത്തിലുള്ള തലവേദനകൾ ഉണ്ടെങ്കിലും ചില പൊടികൈകൾ പരീക്ഷിച്ചാൽ ചെറിയ തലവേദനകള്‍ അകറ്റാനാകും
ചെറിയ തലവേദനകള്‍ ശമിപ്പിക്കാന്‍ ചില പാനീയങ്ങൾ ഉത്തമമാണ്. അതേതൊക്കെയാണെന്ന് നോക്കം
മുന്തിരി ജൂസ്
മുന്തിരി ജ്യൂസ് കുടിക്കുന്നത് തലവേദന കുറയ്ക്കാൻ സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യമാണ് തലവേദന ശമിപ്പിക്കുക
ഇഞ്ചി ചായ
ഇഞ്ചി ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്. ഇടയ്ക്ക് ഇഞ്ചി ഇട്ട ചായ കുടിക്കുന്നത് തലവേദന കുറയ്ക്കാൻ സഹായിക്കും
ഗ്രീന്‍ ടി
പോഷകങ്ങള്‍ അടങ്ങിയിരിക്കുന്ന ഗ്രീന്‍ ടീ തലവേദനയകറ്റാന്‍ സഹായിക്കുമെന്ന് വിവിധ പഠനങ്ങൾ പറയുന്നു
ഓറഞ്ച് ജൂസ്
വൈറ്റമിൻ സി ധാരാളം അടങ്ങിയിരിക്കുന്ന ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് തലവേദന ശമിപ്പിക്കാൻ സഹായിക്കും
പച്ചില സ്മൂത്തി
ചീര പോലുള്ള പച്ചിലകളില്‍ വൈറ്റമിന്‍ ബി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത്തരത്തിലുള്ള പച്ചില സ്മൂതി തലവേദന കുറയ്ക്കാൻ സഹായിക്കും
നാരങ്ങ വെള്ളം
തലവേദന ശമിപ്പിക്കാൻ സഹായിക്കുന്ന ഏറ്റവും ലളിതവും ഫലപ്രദവുമായ പാനീയമാണ് നാരങ്ങ വെള്ളം
പെപ്പര്‍മിന്റ് ടി
കുരുമുളകിന്റെ ഔഷധ ഗുണങ്ങളും സുഗന്ധവും നല്‍കുന്ന പെപ്പര്‍മിന്റ് ടി തലവേദനയകറ്റാൻ ഗുണംചെയ്യും