വെബ് ഡെസ്ക്
ഭക്ഷണപ്രിയരുടെ ഇഷ്ടവിഭവമാണ് ഫ്രഞ്ച് ഫ്രൈസ്. കെഎഫ്‌സിയ്ക്കും ഗ്രിൽഡ് ചിക്കനുമൊപ്പം ഫ്രഞ്ച് ഫ്രൈസ് ഇല്ലാതെ സങ്കൽപ്പിക്കാനേ പറ്റില്ല. വെറുതെ ഫ്രഞ്ച് ഫ്രൈസ് കഴിക്കാനും ഇഷ്ടമുള്ളവരേറെയാണ്
മയോണൈസിനും ചില്ലി സോസിനുമൊപ്പം ഇതൊരു പെർഫെക്ട് കോമ്പോ ആണ്. ലോക ഫ്രഞ്ച് ഫ്രൈസ് ദിനത്തിൽ ഫ്രഞ്ച് ഫ്രൈസിനെക്കുറിച്ച് കൂടുതല്‍ അറിഞ്ഞാലോ?
ഫ്രഞ്ച് ഫ്രൈസ് ഫ്രെഞ്ചല്ലെന്ന് നിങ്ങള്‍ക്കറിയുമോ
ബെല്‍ജിയമാണ് ഫ്രഞ്ച് ഫ്രൈസിന്റെ ജന്മദേശം. ഫ്രഞ്ച് വിഭവങ്ങളുമായി സാമ്യമുള്ളതായതിനാലാണ് ആ പേര് വന്നത്
ബെല്‍ജിയത്തിലെ ഫ്രൈറ്റ് മ്യൂസിയം
കിഴങ്ങ് ഉപയോഗിച്ചുള്ള പലതരം ഫ്രൈകള്‍ മാത്രം ലഭിക്കുന്നിടമാണ് ബെല്‍ജിയത്തിലെ ബ്രൂജസിലെ ഫ്രൈറ്റ് മ്യൂസിയം. ഫ്രഞ്ച് ഫ്രൈസ് ആരാധകരുടെ പറുദീസ കൂടിയാണ് ഇത്
ചാൾസ് ഡിക്കൻസിന്റെ 1859 ൽ പുറത്തിറങ്ങിയ 'എ ടെയിൽ ഓഫ് ടു സിറ്റീസ്' എന്ന നോവലിലാണ് ആദ്യമായി ഫ്രഞ്ച് ഫ്രൈസിനെപ്പറ്റി പ്രതിപാദിക്കുന്നത്
കട്ടിയുള്ള ഫ്രഞ്ച് ഫ്രൈസിലാണ് കൊഴുപ്പ് കുറവുള്ളതെന്നാണ് പഠനങ്ങൾ പറയുന്നത്. ക്രിസ്പി ആകുന്നതിനായി ഫ്രഞ്ച് ഫ്രൈസ് രണ്ടുതവണ ഡീപ് ഫ്രൈ ചെയ്യാറുണ്ട്
പലരാജ്യങ്ങളിലായി 15 തരത്തിൽ കൂടുതൽ ഫ്രഞ്ച് ഫ്രൈകളുണ്ട്. സ്റ്റാൻഡേർഡ്, വേഫിള്‍, തിക്ക്-കട്ട്, ബെല്‍ജിയന്‍, സ്റ്റീക്, കോട്ടേജ്, ടൊർനാഡോ എന്നിവ ഏറ്റവും ജനപ്രിയമായവയാണ്
അമേരിക്കൻ റെസ്റ്റോറന്റ് ശൃംഖലയായ ആർബൈസിലാണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കിയത്. 38 ഇഞ്ചായിരുന്നു ഫ്രൈസിന്റെ നീളം