വെബ് ഡെസ്ക്
മുടി കൊഴിച്ചിൽ കുറയ്ക്കാനും മുടി വളർച്ച മെച്ചപ്പെടുത്താനും സവാള നീര് ഉത്തമമാണെന്ന് പലരും പറഞ്ഞ് കേൾക്കാറുണ്ട്. എന്നാൽ ഇതിൽ എത്രത്തോളം സത്യമുണ്ട്?
എളുപ്പത്തിൽ ലഭ്യമായ ഒരു വസ്തുവായതുകൊണ്ടാണ് സവാള നീരിന് ഇത്രയും പ്രചാരം ലഭിക്കാൻ കാരണമെന്ന് വിദഗ്ധർ പറയുന്നു
ഉള്ളിനീരിൽ ഉയർന്ന അളവിൽ സൾഫർ അടങ്ങിയിട്ടുണ്ട്
ഈ കാരണത്താലാണ് ഇവ മുടി വളർച്ചയ്ക്ക് അനുയോജ്യമാണെന്ന് പറയുന്നത്
മുടികൊഴിച്ചിലിന്റെ ഏറ്റവും സാധാരണമായ കാരണം ആൻഡ്രോജെനെറ്റിക് അലോപ്പീസിയയാണ്
ആൻഡ്രോജെനെറ്റിക് അലോപ്പീസിയയ്ക്ക് സവാളനീരിനുള്ള ഗുണങ്ങളെ കുറിച്ച് ശാസ്ത്രീയ വിവരങ്ങളൊന്നും ലഭ്യമല്ല
സവാളനീര് ശിരോചർമത്തിൽ പുരട്ടിയവരിൽ പലർക്കും തലയോട്ടിയിലെ ചൊറിച്ചിൽ, ത്വക്ക് രോഗം, കടുത്ത മുടി കൊഴിച്ചിൽ തുടങ്ങിയ പ്രതികൂല ഫലങ്ങളുണ്ടായെന്ന് വിദഗ്ധർ പറയുന്നു
അതിനാൽ മുടി കൊഴിച്ചിലിനും മുടി വളർച്ചയ്ക്കും ഉള്ളിനീര് ഉപയോഗിക്കാൻ നിർദേശിക്കില്ലെന്നാണ് വിദഗ്ധർ പറയുന്നത്