അരുമകളുടെ ആയുര്‍ദൈര്‍ഘ്യം അറിയാം

വെബ് ഡെസ്ക്

വളര്‍ത്തു മൃഗങ്ങള്‍ എന്നും നമുക്ക് പ്രിയപ്പെട്ടവയാണ്. പലപ്പോഴും അവയെ തിരഞ്ഞെടുക്കുമ്പോള്‍ ആയുര്‍ദൈര്‍ഘ്യത്തെ കുറിച്ചാകും ആശങ്ക.

ആരോഗ്യത്തോടെ ഒരുപാട് കാലം ജീവിക്കുന്ന നായകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ചുവാവ

കാഴ്ചയില്‍ കുഞ്ഞനായ ഇവയുടെ ആയുസ് ഏകദേശം 16 വര്‍ഷമാണ്

ഡാഷ്ഹണ്ട്

കൗതുകമുള്ള മുഖമാണ് ഡാഷ്ഹണ്ടുകള്‍ക്ക്. 12-16 വയസ് വരെ ആയുസുണ്ട് ഇവയ്ക്ക്.

ടോയ് പൂഡില്‍

ഏറെപേര്‍ ഇഷ്ടപ്പെടുന്ന ഇനമാണ് ടോയ് പൂഡില്‍. ബുദ്ധിയുടെ കാര്യത്തില്‍ മുന്‍പന്മാരായ ടോയ് പൂഡിലുകള്‍ക്ക് 12 മുതല്‍ 18 വര്‍ഷം വരെയാണ് ആയുസ്.

ബീഗിള്‍

ഉടമസ്ഥരുടെ അരുമകളായി വളരുന്നവയാണ് ബീഗിളുകള്‍. 12-15 വര്‍ഷം വരെയാണ് ഇവയുടെ ആയുസ്.

Emma Wilder

മാള്‍ട്ടിസ്

കാഴ്ചയില്‍ ക്യൂട്ടും, സൗമ്യ സ്വഭാവക്കാരുമായ ഇവയുടെ ആയുസ് 12 മുതല്‍ 15 വര്‍ഷം വരെയാണ്.

പോമറേനിയന്‍

പോംസ് എന്ന് വിളിപ്പേരുള്ള ഇവയുടെ ആയുര്‍ദൈര്‍ഘ്യം ഏതാണ്ട് 12 വര്‍ഷമാണ്.

ഷിറ്റ്സു

കുഞ്ഞനും ക്യൂട്ടുമായ ഷിറ്റ്സു ഏകദേശം 14 വര്‍ഷം വരെ ജീവിക്കും.

ലാസ അപ്‌സോ

നിറയെ രോമങ്ങളോടെ ആരോഗ്യവാന്‍മാരായി കാണപ്പെടുന്നവയാണ് ലാസ അപ്‌സോ. ഏകദേശം 14 വര്‍ഷം വരെ ജീവിക്കും.

ജാക്ക് റസ്സല്‍ ടെറിയര്‍

ഏത് സമയത്തും നല്ല ചുറുചുറുക്കോടെ കാണപ്പെടുന്ന ഇവ ഏകദേശം 16 വര്‍ഷം വരെ ജീവിക്കും