വെബ് ഡെസ്ക്
ഒരു ബ്രേക്ക് എടുക്കുന്നതിൽ : തിരക്ക് പിടിച്ച ജീവിതത്തിൽ നിന്ന് ഒരു ബ്രേക്ക് എടുത്തു യാത്ര പോകൂ...ഒറ്റയ്ക്കും നിങ്ങളുടെ പെൺസുഹൃത്തുക്കളോടൊപ്പവും ലോകം ചുറ്റാം
നിങ്ങളുടെ കരിയറിന് മുൻഗണന നൽകുക : മറ്റു കാര്യങ്ങളെക്കാൾ നിങ്ങളുടെ കരിയറിന് മുൻഗണന കൊടുത്തു എന്നതിന് യാതൊരു തരത്തിലും നിങ്ങൾക്ക് കുറ്റബോധം തോന്നേണ്ടതില്ല.
നിങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളൽ : നിങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി നിങ്ങളല്ലാതെ മറ്റാരാണ് സംസാരിക്കുക
ദിവസവും നിങ്ങൾക്ക് വേണ്ടി കുറച്ച് സമയം മാറ്റി വയ്ക്കൽ : നടക്കാനോ ജോഗിങ് ചെയ്യാനോ സമയം മാറ്റി വയ്ക്കുക. യോഗ ക്ലാസുകൾക്ക് പോവുക. അങ്ങനെ എല്ലാ ദിവസവും സ്വന്തം സമയം കണ്ടെത്തുക
സ്വന്തം ആവശ്യങ്ങൾക്ക് പണം ചെലവഴിക്കുക : സ്വന്തം ഇഷ്ടങ്ങൾ മാറ്റി വച്ച് പണം സൂക്ഷിച്ച് വയ്ക്കാൻ നിങ്ങളോടാരെങ്കിലും ആവശ്യപ്പെട്ടാൽ അവരെ ശ്രദ്ധിക്കാൻ നിൽക്കരുത്.
ജോലിയിൽ നിങ്ങളുടെ അവകാശങ്ങൾ ചോദിച്ച് വാങ്ങുക : ചിലപ്പോൾ ജോലി സ്ഥലത്ത് ശമ്പളം വർധിപ്പിക്കാൻ ആവശ്യപ്പെടാനോ മാറ്റ് കാര്യങ്ങൾ ചോദിക്കാനോ നിങ്ങൾക്ക് മടി തോന്നിയേക്കാം. പക്ഷേ നിങ്ങൾ കഠിനാധ്വാനം ചെയ്യുന്നുണ്ടെങ്കിൽ നിങ്ങളെന്തിന് ഭയപ്പെടണം ?
അഭിപ്രയങ്ങൾ പറയാൻ : ഏതവസരത്തിലും നിങ്ങളുടെ അഭിപ്രായങ്ങൾ തുറന്ന് പറയാൻ സന്നദ്ധരായിരിക്കണം. ഒന്നിനോടും നോ പറയാനും മടിക്കരുത്.
നിങ്ങളുടെ ആഗ്രഹങ്ങളെക്കുറിച്ച് സംസാരിക്കാം : നിങ്ങളുടെ ജീവിതത്തോടുള്ള അഭിനിവേശത്തെക്കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചും ധൈര്യമായി സംസാരിക്കണം. നിങ്ങളുടെ പങ്കാളിയാകാൻ പോകുന്ന ആളോടും ഇക്കാര്യങ്ങൾ പറഞ്ഞിരിക്കണം.