ചര്‍മ സംരക്ഷണത്തിന് ഈ ജ്യൂസുകൾ കുടിക്കൂ

വെബ് ഡെസ്ക്

ശരിയായ ചർമസംരക്ഷണത്തിന് നിരവധി മുൻ കരുതലുകൾ എടുക്കേണ്ടതുണ്ട്. ചർമം തിളക്കമുള്ളതാക്കി മാറ്റണമെങ്കിൽ ആദ്യം ശരീരത്തിലെ അനാവശ്യ കൊഴുപ്പുകളുൾപ്പെടെ നിര്‍വീര്യമാക്കണം

ശരീരത്തിലെ മോശം കൊഴുപ്പുകൾ നീക്കം ചെയ്യാനും ദഹനപ്രക്രിയ സുഗമമാക്കാനും ഡീറ്റോക്സ് പാനീയങ്ങൾ സഹായിക്കും

രാവിലെ ഒരു ഗ്ലാസ് ശുദ്ധമായ ചെറുചൂടുവെള്ളം കുടിച്ച് തുടങ്ങാം. പിന്നാലെ ഏതെങ്കിലും ഡീറ്റോക്സ് ഡ്രിങ്ക് പരീക്ഷിക്കാം

ചെറുചൂടുവെള്ളത്തിലോ ചൂടുള്ള പാലിലോ മഞ്ഞൾ ചേര്‍ത്ത് കുടിക്കാം. ശരീരം ശുദ്ധീകരിക്കാൻ മഞ്ഞളിലടങ്ങിയിരിക്കുന്ന ഘടകങ്ങൾ സഹായിക്കും. ഇതിന്റെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കും

ആപ്പിൾ സിഡെർ വിനെഗർ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ചര്‍മസംരക്ഷണത്തിന് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ അടങ്ങിയ ഡീറ്റോക്സ് ഡ്രിങ്ക് ഫലപ്രദമാണ്

കുക്കുമ്പർ ജ്യൂസ് കുടിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്തും. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ചര്‍മത്തിന് തിളക്കം നൽകാനും സഹായിക്കും

രക്തചംക്രമണം വർധിപ്പിച്ച് ചർമത്തിന് തിളക്കം നൽകാൻ ബീറ്റ്റൂട്ടും കാരറ്റുമടങ്ങിയ ജ്യൂസ് ശീലമാക്കാം

ചർമത്തിന്റെ ആരോ​ഗ്യത്തിന് ആവശ്യമായ എൻസൈമുകൾ പപ്പായയിലടങ്ങിയിരിക്കുന്നു. പപ്പായ ജ്യൂസ് മികച്ചൊരു ഡീറ്റോക്സ് ഡ്രിങ്കാണ്

കറ്റാർ വാഴ ജ്യൂസ് സൂര്യരശ്മികളിൽനിന്ന് ചര്‍മത്തിന് സംരക്ഷണമൊരുക്കും. ശരീരത്തിലെ വിഷാംശങ്ങളെ ശുദ്ധീകരിച്ച് രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കും

ചെറുനാരങ്ങയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ചര്‍മം തിളക്കമുള്ളതാക്കാൻ സഹായിക്കും. ലിംഫ് ഗ്രന്ഥികൾ, വൻകുടൽ, മൂത്രസഞ്ചി എന്നിവയിൽ അടിഞ്ഞുകൂടുന്ന വിഷവസ്തുക്കളെ ഇല്ലാതാക്കാൻ ചെറുനാരങ്ങയിട്ട ഡീറ്റോക്സ് വാട്ടർ നല്ലതാണ്