വെബ് ഡെസ്ക്
പരമ്പരാഗത ഇന്ത്യൻ ഭക്ഷണത്തിലെ പ്രധാന ഘടകമാണ് അരി. ഇത് വളരെക്കാലമായി നമ്മുടെ ഭക്ഷണ സംസ്കാരത്തിന്റെ ഭാഗമാണ്.
നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് വെള്ള അരിയാണ്. ഇതുകൂടാതെ, മട്ട അരി, ബസ്മതി, ജാസ്മിൻ റൈസ് തുടങ്ങി പലതും വിപണിയിൽ ലഭ്യമാണ്.
അരി ഭക്ഷണം കഴിക്കുന്നത് ശരീര ഭാരം വർധിപ്പിക്കുമെന്നാണ് സാധാരണ ഗതിയിൽ പറയാറുളളത്. വെളള അരിയിൽ കൂടുതലായി അടങ്ങിയിട്ടുള്ള കലോറിയാണ് അരി ഭക്ഷണത്തില്‍ വില്ലനാവാറുള്ളത്
അമിതമായി എന്ത് കഴിച്ചാലും അത് ശരീരത്തിന് ദോഷകരമാണ്. നമ്മുടെ ജീവിതശൈലി അനുസരിച്ച് ശരീരത്തിന് ആവശ്യമുള്ളത് നൽകുക എന്നതാണ് പ്രധാനം.
അരിയിൽ കാർബോഹൈഡ്രേറ്റ് കൂടുതലായി അടങ്ങിയിരിക്കുന്നതിനാൽ, ഇതിനോടൊപ്പം വിളമ്പുന്ന വിഭവങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള കാർബോഹൈഡ്രേറ്റ് ഉണ്ടെങ്കിൽ അത് ഒഴിവാക്കുക.
കാർബോഹൈഡ്രേറ്റ് കൊണ്ട് സമ്പുഷ്ടമായ അരി ശരീരത്തിന് ഊർജം നല്‍കുകയും ശരീരത്തിന്റെ മെറ്റബോളിസത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. നാരുകളുടെയും മറ്റ് അവശ്യപോഷകങ്ങളായ മാംഗനീസ്, സെലിനിയം, മഗ്നീഷ്യം എന്നിവയുടെയും മികച്ച ഉറവിടമായതിനാൽ, ഒന്നിലധികം ഗുണങ്ങൾ അരി വിഭവങ്ങൾക്ക് നൽകാൻ കഴിയും
ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അരിയിൽ ഉണ്ട്. ദീർഘസമയം വളരെ ഉന്മേഷത്തോടെ ജോലി ചെയ്യുന്നതിനും മറ്റും ഇത് സഹായിക്കും. ശരീരത്തിലെ ഗ്ലൈക്കോജന്റെ അളവ് വീണ്ടെടുക്കാൻ അരി സഹായിക്കും.പതിവായി വ്യായാമം ചെയ്യുകയും സമീകൃതാഹാരം നിലനിർത്താൻ ആഗ്രഹിക്കുകയും ചെയ്യുന്ന ആളുകൾക്ക് അരിഭക്ഷണം വളരെ നല്ലതാണ്.
ബി വിറ്റാമിനുകളുടെ സമ്പന്നമായ ഉറവിടമായതിനാൽ, അരി കഴിക്കുന്നത് നാഡികളുടെ ആരോഗ്യത്തിനും വികാസത്തിനും നല്ലതാണ്. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ഭക്ഷണം കൂടിയാണിത്.
ദഹനപ്രശ്നങ്ങൾ കുറയ്ക്കുന്നതിനും അരി വിഭവങ്ങൾക്ക് കഴിയും. കൃത്യമായ ഇടവേളകളിൽ നമ്മുടെ ഭക്ഷണത്തിൽ അരി ഉണ്ടെങ്കില്‍, കുടലിന്റെ ആരോഗ്യത്തെയും ദഹനത്തെയും കുറിച്ച് വിഷമിക്കേണ്ടതില്ല. അരി വിഭവങ്ങളിൽ പച്ചക്കറികൾ ആയ ബീൻസ്, കാപ്സിക്കം, ബ്രൊക്കോളി, ടോഫു, പനീർ, എന്നിവ ഉൾപ്പെടുത്താം. ശരീര ഭാരം കുറയ്ക്കാനും ഇത് സഹായിക്കും.
ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് അരി ഭക്ഷണം ഒഴിവാക്കാൻ പാടില്ല. പോഷകങ്ങളുടെ സ്വാഭാവിക ഉറവിടമാണ് അരി. മികച്ച പ്രതിരോധ ശേഷി പ്രദാനം ചെയ്യുന്ന അരി വിഭവങ്ങൾ വറുത്ത് ഉപയോഗിക്കാൻ പാടില്ല.