വെബ് ഡെസ്ക്
ഗ്രീൻ ടീ: ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് ഗ്രീൻ ടീ. ഇത് മെറ്റബോളിസം വർധിപ്പിക്കുകയും കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നു
നാരങ്ങാ വെള്ളം : വിറ്റാമിൻ സി ധാരാളമായി അടങ്ങിയ നാരങ്ങ വെള്ളം ദഹനത്തേയും ശരീരത്തിലെ വിഷാംശവും കൊഴുപ്പും ഇല്ലാതാക്കാനും സഹായിക്കുന്നു
ആപ്പിൾ സൈഡർ വിനെഗർ: വിശപ്പ് കുറക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. ഇത് കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനേയും ചെറുക്കും
ഹെർബൽ ടീ : ചാമോമൈൽ, ചെമ്പരത്തി തുടങ്ങിയ ഹെർബൽ ചായകൾ ദഹനം മെച്ചപ്പെടുത്താനും വയറുവേദനയും വയറ്റിലെ കൊഴുപ്പും കുറക്കാനും ഉത്തമമാണ്
ഉലുവ വെള്ളം : ഉലുവ വെള്ളത്തിൽ കുതിർത്ത് രാവിലെ കുടിക്കുന്നത് വിശപ്പ് നിയന്തിക്കാനും മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കുന്നു
ഇഞ്ചി ചായ : ഇഞ്ചിക്ക് തെർമോജെനിക് ഗുണങ്ങൾ ഉണ്ട്. അത് കലോറി എരിച്ച് കളയുകയും വയറിലെ കൊഴുപ്പ് കുറക്കാൻ സഹായിക്കുകയും ചെയ്യും
തേങ്ങാവെള്ളം : തേങ്ങാവെള്ളത്തിലെ സ്വാഭാവിക ഇലക്ടറോലൈറ്റുകൾ മെറ്റാബോളിസത്തെ വർധിപ്പിക്കുകയും വയറിന് ചുറ്റുമുള്ള അധികജലഭാരം കുറക്കാൻ സഹയിക്കുകയും ചെയ്യുന്നു
ഡീറ്റോക്സ് വെള്ളം : കുക്കുമ്പർ, പുതിന തുടങ്ങിയവ അടങ്ങിയ ഡീറ്റോക്സ് വെള്ളം ശരീരത്തിൽ ജലാംശം നിലനിർത്താനും, ശരീരത്തിൽ നിൻ വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കുന്നു
ബ്ലാക്ക് കോഫീ: ബ്ലാക്ക് കോഫിയിലെ കഫീൻ മെറ്റാബോളിസത്തെ ഉത്തേജിപ്പിക്കുകയും കൊഴുപ്പിനെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു. വർക്ഔട്ടിന് മുൻപ് ബ്ലാക്ക് കോഫി കുടിക്കാം