പ്രമേഹ രോഗികൾ ഒഴിവാക്കേണ്ട ഡ്രൈ ഫ്രൂട്സ്

വെബ് ഡെസ്ക്

പ്രമേഹരോഗികൾ ഒഴിവാക്കേണ്ട ഡ്രൈ ഫ്രൂട്സ് ഏതൊക്കെയെന്ന് നോക്കാം

ഉണക്ക മുന്തിരി

ഉണക്ക മുന്തിരിയിൽ പ്രകൃതിദത്തമായ പഞ്ചസാരയുള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാനിടയാകുന്നു

ഈന്തപ്പഴം

ഈന്തപ്പഴത്തിലും പഞ്ചസാരയുടെ അളവ് കൂടുതലായതിനാൽ പ്രമേഹരോഗികൾ കഴിക്കാൻ പാടില്ല

അത്തിപ്പഴം

സമാനമായി അത്തിപ്പഴത്തിലും പ്രകൃതിദത്തമായ പഞ്ചസാര അടങ്ങിയിട്ടുണ്ട്

ഉണങ്ങിയ മാമ്പഴം

പഴുത്ത മാമ്പഴത്തിലുള്ളത് പോലെ ഉണങ്ങിയ മാമ്പഴത്തിലും പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാനിടയാകുന്നു

ആപ്രിക്കോട്ട്

ആപ്രിക്കോട്ടിലും പഞ്ചസാര അടങ്ങിയതിനാൽ പ്രമേഹ രോഗികൾ കഴിക്കുന്നത് നല്ലതല്ല

പ്ലം

പ്ലമ്മിലെ സ്വാഭാവിക പഞ്ചസാരയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ കാരണമാകുന്നു