വെജിറ്റബിള്‍ ബർഗർ വീട്ടിലുണ്ടാക്കാം; ഇതാ ഈസി ടിപ്സ്!

വെബ് ഡെസ്ക്

പാചക പരീക്ഷണങ്ങള്‍ നടത്താന്‍ ഇഷ്ടമുള്ളവര്‍ക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് വെജിറ്റബിള്‍ ബര്‍ഗര്‍

കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വെജ് ബര്‍ഗര്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം.

ചേരുവകള്‍

ഒരു കപ്പ് വേവിച്ച ബീന്‍സ്, അരിഞ്ഞ സവാള, നുറുക്കിവച്ച കാരറ്റ്, അരക്കപ്പ് റോള്‍ഡ് ഓട്‌സ്, ഒലീവ് ഓയില്‍, സോയ സോസ്, ജീരകപ്പൊടി, അര ടീസ്പൂണ്‍ പാപ്രിക, ഉപ്പ്, ബര്‍ഗര്‍ ബണ്‍. പിന്നെ രുചിയ്ക്ക് വേണ്ടി ആവശ്യത്തിന് കുരുമുളക്.

നിങ്ങളുടെ ഓവന്‍ 375ഡിഗ്രീ ഫാരന്‍ ഹീറ്റ് (190 ഡിഗ്രി സെല്‍ഷ്യസ്) വരെ ചൂടാക്കുക.

വേവിച്ചുവച്ച ബീന്‍സ് ഒരു വലിയ ബൗളില്‍ എടുത്ത് ഫോര്‍ക്കോ പൊട്ടറ്റോ മാഷറോ ഉപയോഗിച്ച് ഉടച്ചെടുക്കുക.

ഉടച്ചുവച്ച ബീന്‍സ്, അരിഞ്ഞുവച്ച സവാള, കാരറ്റ്, റോള്‍ഡ് ഓട്‌സ്, ഒലീവ് ഓയില്‍, സോയ സോസ്, ജീരകം, പാപ്രിക എന്നിവയിലേക്ക് ഉപ്പും കുരുമുളകും ആവശ്യത്തിന് ഇട്ട് എല്ലാം ചേര്‍ത്ത് മിക്‌സ് ചെയ്യുക.

ഈ മിക്‌സ് ഒരേ വലുപ്പത്തിലുള്ള പാറ്റീസ് ആക്കിയെടുക്കുക. അതിനുശേഷം പാച്ച്‌മെന്റ് പേപ്പര്‍ കൊണ്ട് പൊതിഞ്ഞ ബേക്കിങ് ഷീറ്റില്‍ ഈ പാറ്റീസ് വച്ച് ചൂടാക്കുക

25-30 മിനുട്ട് വരെ ഇത് വേവിക്കണം. പാറ്റീസ് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുകയും പുറംഭാഗം നന്നായി മൊരിയുകയും വേണം.

പാറ്റീസ് ഓവനില്‍ നിന്നും നീക്കിയ ശേഷം കുറച്ച് സമയത്തേക്ക് തണുക്കാന്‍ വയ്ക്കാം

ശേഷം ബര്‍ഗര്‍ ബണ്ണുകള്‍ ടോസ്റ്റ് ചെയ്ത് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ടോപ്പിങ്‌സ് ചേർത്ത് എല്ലാം യോജിപ്പിക്കാം.

വീട്ടിലുണ്ടാക്കിയ ആരോഗ്യകരവും രുചികരവുമായ ബര്‍ഗറുകള്‍ കഴിച്ചു നോക്കൂ