വെയിലിൽ നിന്ന് ചർമ്മം സംരക്ഷിക്കണോ? ഇതൊക്കെ കഴിക്കാം

വെബ് ഡെസ്ക്

അനുദിനം വർധിക്കുന്ന ചൂടും വെയിലും ശാരീരിക - മാനസിക ബുദ്ധിമുട്ടുകൾക്ക് കാരണമാകാം. പകൽ സമയത്ത് വെയിൽ കൊള്ളുന്നത് സൂര്യാഘാതം ഏൽക്കുന്നതിന് മാത്രമല്ല, ചർമ്മത്തിന്റെ ആരോഗ്യമില്ലാതാക്കുന്നതിനും ചർമ്മം കരുവാളിക്കാനും കാരണമാകും

വെയിലിൽ നിന്ന് രക്ഷനേടാൻ സൺസ്‌ക്രീൻ ഉപയോഗിക്കുന്നതുപോലെ, ചർമ്മത്തിനാവശ്യമായ ഭക്ഷണം കഴിക്കുന്നതും പ്രധാനമാണ്. ചർമ്മ സംരക്ഷണത്തിനും വെയിലിൽ നിന്ന് രക്ഷ നേടാനും ഈ ഭക്ഷണങ്ങൾ സഹായകമാകും

ബ്ലൂബെറി

ആന്റി ഓക്സിഡന്റുകൾ ധാരാളമുള്ള ബ്ലൂബെറി ചർമ്മത്തിൽ വെയിലേറ്റുള്ള കരുവാളിപ്പ് ഉണ്ടാകാതിരിക്കാൻ സഹായിക്കും

തണ്ണിമത്തൻ

യുവിഎ, യുവിബി രശ്മികളെ വലിച്ചെടുക്കുന്ന തണ്ണിമത്തനിലെ ലൈക്കോപീൻ എന്ന ആന്റി ഓക്സിഡന്റാണ്‌ ചർമ്മത്തെ സംരക്ഷിക്കുന്നത്

നട്സ് ആൻഡ് സീഡ്‌സ്

ഒമേഗ 3 ധാരാളമടങ്ങിയ വാൽനട്ട്, ചിയ സീഡ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഫലം ചെയ്യും

കാരറ്റ്

കാരറ്റിലുള്ള ബീറ്റ കരോട്ടീന്‍ ശരീരത്തിൽ വൈറ്റമിൻ എ ആയി മാറും. ഇത് വെയിലുകൊണ്ട് ചർമ്മത്തിൽ ഉണ്ടായേക്കാവുന്ന രോഗങ്ങളെയും കാൻസറിനെ ചെറുക്കാനും സഹായിക്കും

കോളിഫ്ലവർ

കോളിഫ്ലവർ മികച്ച ഒരു ആന്റി ഓക്സിഡന്റാണ്‌. സൂര്യഘാതത്തിൽ നിന്ന് സംരക്ഷണം നൽകുന്ന ഹിസ്റ്റിഡിൻ ഇവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്

മുന്തിരി

മുന്തിരി വെയിലിൽ നിന്നും ചർമ്മത്തിന് സംരക്ഷണം നല്‍കുമെന്ന് ത്വക്ക് രോഗ വിദഗ്ധർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്