ചർമം തിളക്കമേറി കൂടുതൽ മനോഹരമാക്കണോ? കഴിക്കാം ഇവയൊക്കെ

വെബ് ഡെസ്ക്

പപ്പായ

മുഖത്തെ പാടുകൾ, മുഖക്കുരു, ബ്ലാക്ക്‌ഹെഡ്‌സ് എന്നിവ പോകാൻ നല്ലതാണ് പപ്പായ.

ഇതിൽ അടങ്ങിയിരിക്കുന്ന പപ്പൈൻ എന്ന എൻസൈം കൊളാജന്റെ സ്രവണം കൂട്ടി ചർമം ചുളിവ് വരാതെ സംരക്ഷിക്കുന്നു

ബീറ്റ്‌റൂട്ട്

ആന്റി ഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ബീറ്റ്‌റൂട്ട്

മികച്ച ഒരു ഹൈഡ്രേറ്റർ കൂടിയായ ഇത് ചർമ്മത്തിലെ ഇരുണ്ട പാടുകൾ മാറ്റുന്നു

ബീറ്റ്റൂട്ട് ജ്യൂസ് ശരീരത്തിലെ വിഷാംശം പുറന്തള്ളാനും രക്തം ശുദ്ധീകരിക്കാനും സഹായിക്കുന്നു

ആപ്പിൾ

വിറ്റാമിൻ എ, ബി കോംപ്ലക്സ്, സി എന്നിവയാൽ സമ്പുഷ്ടം

പതിവായി ആപ്പിൾ കഴിക്കുന്നത് മുഖക്കുരുവും ചർമ പ്രശ്നങ്ങളും മാറ്റുന്നു

ആപ്പിളിലെ ഉയർന്ന ജലാംശം ചർമത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു

മാതളനാരങ്ങ

ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമായ ഇത് ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

ചുളിവുകൾ കുറയ്ക്കുക, സൂര്യാഘാതം തടയുക, മുഖക്കുരു കുറയ്ക്കുക, കൊളാജൻ ഉത്പ്പാദനം വർധിപ്പിക്കുക എന്നിവയ്ക്ക് നല്ലതാണ് മാതളനാരങ്ങ

ഓറഞ്ച്

ഇതിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് മുഖക്കുരു തടയാനും എണ്ണമയം നിയന്ത്രിക്കാനും സഹായിക്കുന്നു

ചുളിവുകൾ തടയാനും മുഖത്തെ കുഴികൾ കുറയാനും സഹായിക്കുന്നു

കൈതച്ചക്ക

കൈതച്ചക്കയിലെ വിറ്റാമിൻ സി ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

ഇതിലടങ്ങിയിരിക്കുന്ന ബ്രോമെലൈനും അസ്കോർബിക് ആസിഡും മുഖക്കുരു തടഞ്ഞ് പാടുകൾ ഇല്ലാതാക്കുന്നു

കൈതച്ചക്ക മികച്ച എക്സ്ഫോളിയേറ്ററും സ്ക്രബുമായി ഉപയോഗിക്കാം

നാരങ്ങ

ചർമത്തിന് തിളക്കം നൽകുകയും കറുത്ത പാടുകൾ, എണ്ണമയം എന്നിവ കുറയ്ക്കാനും നാരങ്ങ നല്ലതാണ്

മാമ്പഴം

മാമ്പഴത്തിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ ചർമത്തിന്റെ തിളക്കം വർധിപ്പിക്കുന്നു

ഇതിൽ അടങ്ങിയിരിക്കുന്ന ധാതുക്കളും വിറ്റാമിനുകളും ആരോഗ്യം വർധിപ്പിക്കുക മാത്രമല്ല ചർമത്തെ ചെറുപ്പമായി നിലനിർത്തുന്നു

പേരയ്ക്ക

ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടം

ശരീരത്തിൽ ജലാംശം നിലനിർത്തുന്നു

വിറ്റാമിൻ എ, ബി, സി, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന ഇവ ചർമത്തെ ആരോഗ്യമുള്ളതാക്കിയും ചുളിവുകൾ വരാതെയും നിലനിർത്തുന്നു