വെബ് ഡെസ്ക്
ഭക്ഷണം എത്ര നല്ലതാണെങ്കിലും കഴിക്കേണ്ട രീതിയില്‍ കഴിച്ചില്ലെങ്കില്‍ ഒരു ഗുണവും അത് നല്‍കില്ല. ഭക്ഷണം എങ്ങനെ പാകം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ പോഷക ഗുണങ്ങള്‍.
അവക്കാഡോ
അധികം നാം ഉപയോഗിക്കാത്ത, എന്നാല്‍ ഏറെ ഗുണങ്ങളടങ്ങിയ ഒന്നാണ് അവക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട്. ഇതിന്റെ ഉള്‍ഭാഗമാണ് സാധാരണയായി ഉപയോഗിച്ചു വരുന്നത്. എന്നാല്‍ അവക്കാഡോയുടെ വിത്ത് ഫൈബറിന്റെയും പോഷക ഘടകങ്ങളുടേയും കലവറയാണ്.
മുട്ട
മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കാറുണ്ട് പലരും. എന്നാല്‍, തലച്ചോറിന്റെ വളര്‍ച്ചയ്ക്കാവശ്യമായ പല പോഷക ഘടകങ്ങളുമടങ്ങിയതാണ് മഞ്ഞക്കരു.
ബ്രൊക്കോളി
ബ്രൊക്കോളി വേവിക്കാതെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ഇങ്ങനെ കഴിക്കുന്നത് വിറ്റാമിന്‍ സി, ഫോളേറ്റ്, സള്‍ഫോറഫെയ്ന്‍ എന്നിവ ലഭിക്കുന്നതിന് സഹായിക്കും.
ബീന്‍സ്
പ്രോട്ടീനിന്റെയും നാരുകളുടെയും മികച്ച ഉറവിടമാണ് ബീന്‍സ്. ഗ്യാസ്ട്രബിള്‍ ഉണ്ടാകുമെന്നതിനാല്‍ പലരും ഇതൊഴിവാക്കാറാണ് പതിവ്. രാത്രി മുഴുവന്‍ കുതിര്‍ത്ത് പാചകം ചെയ്യുന്നതിനുമുന്‍പ് നന്നായി കഴുകുന്നത് ഗ്യാസിന് കാരണമാകുന്ന ഒലിഗോസാക്കറൈഡുകളുടെ അളവ് കുറയ്ക്കാന്‍ സാധിക്കും
ഡാര്‍ക്ക് ചോക്ലേറ്റ്
കുറഞ്ഞത് 70% കൊക്കോ ഉള്ള ചോക്ലേറ്റ് തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. എന്നാല്‍, ചോക്ലേറ്റ് മിതമായ അളവില്‍ കഴിക്കണം.
തക്കാളി
തക്കാളി പാകം ചെയ്ത് കഴിക്കുന്നത് ക്യാന്‍സറിന് കാരണമാകുന്ന ലൈക്കോപീനിന്റെ അളവ് വര്‍ധിപ്പിക്കുന്നു.
ഗ്രീക്ക് യോഗര്‍ട്ട്
ഒരു കപ്പ് ഗ്രീക്ക് യോഗര്‍ട്ടില്‍ ആരോഗ്യപ്രദമായ ധാരാളം ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. പഞ്ചസാരയുടെ അളവ് വളരെ കുറഞ്ഞതും പ്രോട്ടീന്‍ കൂടുതലായി അടങ്ങിയിരിക്കുന്നതുമാണ് ഗ്രീക്ക് യോഗര്‍ട്ട്. കാല്‍സ്യം, പ്രോട്ടീന്‍, വിറ്റാമിന്‍ ബി 12 എന്നിവയെല്ലാം ഗ്രീക്ക് യോഗര്‍ട്ടില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.
നട്‌സ്
നട്‌സ് തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധ വേണം. ഉപ്പില്ലാത്ത, എണ്ണയുടെ അംശമില്ലാത്ത നട്‌സ് വേണം തിരഞ്ഞെടുക്കാന്‍