വെബ് ഡെസ്ക്
വളർത്തുമൃഗങ്ങൾ ഇല്ലാത്ത വീടുകൾ ഇക്കാലത്ത് വളരെ കുറവാണ്. വീട്ടിലേക്ക് ഒരു വളർത്തുമൃഗത്തെ കൊണ്ടുവരുന്നത് തന്നെ പലർക്കും സന്തോഷോഷമുള്ള കാര്യമാണ്. അതുപോലെ ഉത്തരവാദിത്തമുള്ള ജോലി കൂടിയാണ് ഒരു വളർത്തുമൃഗ പരിപാലനം.
കൂടെപ്പിറപ്പ് എന്ന പരിഗണനയോടുകൂടിയാണ് മിക്കയാളുകളും അവരുടെ വളർത്തു മൃഗങ്ങളെ കാണുന്നതും പരിചരിക്കുന്നതും. ആഡംബര പൂർണമായ ജീവിത സൗകര്യങ്ങളും ഉടമകൾ ഒരുക്കി നൽകാറുണ്ട്
അപൂർവ്വയിനം വളർത്തുമൃഗങ്ങളെ സ്വന്തമാക്കുന്ന പ്രവണതയും ആളുകൾക്കിടയിൽ സാധാരണമാണ്. മനുഷ്യർക്കിടയിൽ ഏറെ പ്രചാരമുള്ള ലോകത്തിലെ ഏറ്റവും വിലകൂടിയ വളർത്തുമൃഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം
നല്ലയിനം കുതിര
മുന്തിയഇനം കുതിരയ്ക്ക് ഏകദേശം 83 ലക്ഷം രൂപയാണ് വില. 2 കോടി രൂപ വരെ വിലയുള്ളതാണ് നല്ല ഇനത്തിൽ പെട്ട മിക്ക കുതിരകളും. 'ഗ്രീൻ മങ്കി' എന്ന ഏറെ പ്രശസ്തമായ കുതിര 2009ൽ നടന്ന ലേലത്തിൽ ഇന്ത്യൻ വില ഏകദേശം 118 കോടി രൂപയ്ക്കാണ് വിറ്റുപോയത്. ആദ്യ മൽസരത്തിൽ 9.8 സെക്കൻഡിനുള്ളിൽ എട്ട് മൈൽ ദൂരമാണ് ഈ കുതിര ഓടിയത്
ടിബറ്റൻ മാസ്റ്റിഫ്
ലോകത്തിലെ ഏറ്റവും വലിയ നായകളുടെ ഇനങ്ങളിൽപ്പെട്ടവയാണ് ടിബറ്റൻ മാസ്റ്റിഫ്. ടിബറ്റിൽ ഇവയെ കാവൽ നായ്ക്കളായിട്ടാണ് ഉപയോഗിച്ചിരുന്നത്. 2011ൽ ചൈനയിൽ നടന്ന ലേലത്തിൽ 'ബിഗ് സ്പ്ലാഷ്' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ടിബറ്റൻ മാസ്റ്റിഫ് എന്ന നായക്കുട്ടി 12 കോടിയിലധികം രൂപയ്ക്കാണ് വിറ്റത്
ക്ലോൺ ചെയ്ത നായ
ക്ലോൺ ചെയ്ത നായക്കുട്ടികൾക്ക് പൊതുവെ വില അധികമാണ്. ഒരു നായയെ ക്ലോൺ ചെയ്യുന്നതും ചിലവേറിയ കാര്യമാണ്. 41 ലക്ഷം മുതൽ 83 ലക്ഷം വരെയാണ് ക്ലോണിങിനായുള്ള ചിലവ്. ആദ്യത്തെ ക്ലോൺ നായയായ 'സർ ലാൻസെലോട്ട്' എന്ന നായയെ ഏകദേശം ഒരു കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്
വെളുത്ത സിംഹക്കുട്ടി
അപൂർവയിനം വെളുത്ത സിംഹക്കുട്ടിക്ക് ഏകദേശം ഒരു കോടി രൂപയാണ് വില. എന്നാൽ ഇവയെ സ്വന്തമാക്കുന്നതിന് ചില പ്രത്യേക അനുമതികൾ ആവശ്യമാണ്, അല്ലെങ്കിൽ നിയമവിരുദ്ധമാകാനുള്ള സാധ്യത ഏറെയാണ്
സാവന്ന പൂച്ചകള്‍
സാധാരണ നാട്ടുപൂച്ചകളും ആഫ്രിക്കയിലെ കാട്ടുപൂച്ചയായ സെർവാലും തമ്മിലുള്ള ക്രോസ് ബ്രീഡുകളാണ് സാവന്ന പൂച്ചകള്‍. ഇവയ്ക്ക് ഏകദേശം 9 ലക്ഷം മുതൽ 16 ലക്ഷം രൂപ വരെയാണ് വില വരുന്നത്
പാം കോക്കറ്റൂ
സംസാരിക്കാൻ കഴിവുള്ള തത്തകളുടെ ഇനത്തിൽ പെട്ടവയാണ് ലോകശ്രദ്ധ നേടിയ കോക്കറ്റൂ. കറുത്ത ശരീരവും കറുത്ത ചുണ്ടും ഇളം ഓറഞ്ച് നിറവും വലിയ ശബ്ദവും മുകളിലേക്കുയർന്ന കിരീടവുമുള്ള ഇനമാണ് പാം കോക്കറ്റൂ. 13 ലക്ഷം രൂപയാണ് ഇവയുടെ വില. കൂടാതെ, 40 മുതൽ 60 വർഷം വരെ ജീവിക്കാൻ കഴിവുള്ളവയാണിത്
സാമോയിഡ്
നായ്ക്കളുടെ ഇനത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഇനമാണ് സാമോയിഡ്. ഒരിക്കൽ ഏകദേശം 11 ലക്ഷം രൂപയ്ക്കാണ് സാമോയിഡ് ലേലത്തിൽ വിറ്റുപോയത്
ഹയാസിന്ത് മക്കാവ്
അപൂർവ്വയിനം തത്തകളിൽ പെട്ടവരാണ് ഹയാസിന്ത് മക്കാവ്. ഏകദേശം 50,000 മുതൽ 11 ലക്ഷം രൂപ വരെയാണ് ഇവയുടെ വില വരുന്നത്