ഇനിയൊരല്‍പ്പം ചായ കുടിച്ചാലോ...?

വെബ് ഡെസ്ക്

ചായ ഒരു വികാരമാണ്. സന്തോഷം വരുമ്പോഴും, സങ്കടം വരുംമ്പോഴും ഒരു ചൂട് ചായ കിട്ടിയാല്‍ അത് വല്ലാത്തൊരു ഫീലാണ്

പേരുകള്‍ പോലെ വ്യത്യസ്തമാണ് ഓരോ ചായയുടെയും രുചികളും. ചില ചായകളുടെ രുചികള്‍ നമ്മളെ വീണ്ടും വീണ്ടും ആകര്‍ഷിക്കും. അത്തരത്തിൽ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കുറച്ച് ചായകള്‍ പരിചയപ്പെട്ടാലോ...?

ഗ്രീന്‍ ടീ

കാമെലിയ സിനെന്‍സിസ് ഇലകളും മുകുളങ്ങും ഉപയോഗിച്ചാണ് ഗ്രീന്‍ ടീ നിര്‍മിക്കുന്നത്. ചൈനയാണ് ഉത്ഭവ കേന്ദ്രം. നിരവധി ഔഷധ ഗുണങ്ങള്‍ ഉണ്ട് എന്നതാണ് ആളുകളെ ആകര്‍ഷിക്കുന്നത്

മസാല ചായ

ഇന്ത്യക്കാരുടെ പ്രിയ ചായ. വെള്ളം, ചായപ്പൊടി, പഞ്ചസാര എന്നിവയ്ക്ക് പുറമേ സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്താണ് മസാലചായ ഉണ്ടാക്കുന്നത്

കശ്മീരി കാഹ്വ

പ്രധാനമായും ആഘോഷവേളകളില്‍ വിളമ്പുന്ന ജനപ്രിയ ചായ. കാശ്മീര്‍ താഴ് വരകളില്‍ നിന്നും ലഭിക്കുന്ന സുഗന്ധവ്യഞ്ജനങ്ങള്‍ ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കുന്നത്

ബട്ടര്‍ ടീ

ടിബറ്റിലെയും നേപ്പാളിലേയും ആളുകളുടെ പ്രിയപ്പെട്ട ചായ. വെണ്ണ, വെള്ളം എന്നിവയാണ് ഇതിലെ പ്രധാന ചേരുവകള്‍. പരമ്പരാഗത ടിബറ്റന്‍ ആളുകള്‍ അവരുടെ പ്രഭാത ഭക്ഷണങ്ങളില്‍ ഇത് ഉള്‍പ്പെടുത്താറുണ്ട്. അതിനാല്‍ തന്നെ ടിബറ്റിനോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രദേശങ്ങളിലും ഈ ചായ ഏറെ പ്രസിദ്ധമാണ്

നീലഗിരി ചായ

തമിഴ്‌നാട്ടിലെ നീലഗിരി കുന്നുകളില്‍ നിന്നുള്ള ചായ. പര്‍വത ചായ എന്നും ഇതിന് പേരുണ്ട്

ഡാര്‍ജീലിങ് ടീ

പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങ്, കലിംപോങ് എന്നിവിടങ്ങളില്‍ നിന്നുള്ള തേയില ഉപയോഗിച്ച് നിര്‍മിക്കുന്ന ഡാര്‍ജീലിങ് ചായ ഏറെ ഉന്മേഷം പകരുന്ന ഒന്നാണ്

വൈറ്റ് ടീ

ഇളം മഞ്ഞ അല്ലെങ്കില്‍ ഇളം പച്ച നിറത്തിലുള്ള ചെറിയ മധുരത്തോടുകൂടിയ ചായ

ബ്ലാക്ക് ടീ

ഏറെ സ്വാദിഷ്ടമായ ബ്ലാക്ക് ടീയുടെ ഉത്ഭവകേന്ദ്രം ചൈനയാണ്. ബ്ലാ്ക്ക് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്നതാണ് വിലയിരുത്തല്‍

യെല്ലോ ടീ

ഗ്രീന്‍ ടീയുടെ മറ്റൊരു പതിപ്പാണിത്. ചൈനയാണ് ഇതിന്റെ ഉത്ഭവം. മൃദുവായ നിറവും, മണവും, രുചിയുമുള്ള ചായയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്

ലെമണ്‍ടീ

ക്ഷീണം തോന്നുമ്പോള്‍ പലരും കുടിക്കാന്‍ ഇഷ്ടപ്പെടുന്ന ഒന്നാണിത്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ മികച്ച ഒന്നാണ്. അതിനാല്‍ തന്നെ ഭൂരിഭാഗം പേരും തങ്ങളുടെ ഭക്ഷണത്തില്‍ ലെമണ്‍ ടീ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാറുണ്ട്.

ഇറാനി ചായ

ഇന്ന് ഇന്ത്യയില്‍ ഏറെ പ്രചാരത്തിലുള്ള സ്വാദിഷ്ടമായ ചായയാണിത്

തന്തൂരി ചായ

കനലില്‍ പൊള്ളുന്ന മണ്‍കലത്തില്‍ പാകപ്പെടുത്തിയെടുക്കുന്ന ചൂടു ചായയാണ് തന്തൂരി ചായ. പൂനയിലാണ് ഈ ചായയുടെ ഉത്ഭവം