നായപ്രേമികളാണോ? ഈ ഭക്ഷണങ്ങൾ തെരുവുനായ്ക്കള്‍ക്ക് നല്‍കുന്നത് ഒഴിവാക്കൂ

വെബ് ഡെസ്ക്

നായ്ക്കളോടുള്ള സ്നേഹംമൂലം പലപ്പോഴും അവയ്ക്ക് പല ഭക്ഷണസാധനങ്ങളും നൽകാറുണ്ട് നാം. ചിലപ്പോഴത് അവരുടെ ജീവൻ തന്നെ അപകടപ്പെടുത്തിയേക്കാം

മധുരമുള്ള പലഹാരങ്ങൾ

കഴിച്ച് ബാക്കി വരുന്ന മധുരമുള്ള പല പലഹാരങ്ങൾ തെരുവുനായ്ക്കൾക്ക് നൽകാറുണ്ട്. പക്ഷേ മധുരം ലഭിക്കുന്നതിനായി അതിൽ ചേർത്തിട്ടുള്ള സൈലിറ്റോൾ എന്ന പദാർത്ഥം തെരുവുനായ്ക്കളുടെ ആരോഗ്യം മോശമാക്കും

സൈലിറ്റോൾ നായ്ക്കളുടെ ശരീരത്തിനുള്ളിൽ ചെല്ലുന്നതിലൂടെ രക്തം കട്ടപിടിക്കാനും കരൾ രോഗങ്ങൾക്കും വരെ കാരണമാകും

പാലുത്പന്നങ്ങൾ

മിക്ക നായ്ക്കളും ലാക്ടോസ് ഇൻടോളറൻസ് ഉള്ളവയാണ്. അതുകൊണ്ടുതന്നെ പാലും അവ കൊണ്ടുള്ള ഉത്പന്നങ്ങളും തെരുവുനായ്ക്കൾ ഭക്ഷിച്ചാൽ ഛർദി, വയറിളക്കം എന്നിവയുണ്ടാകാൻ സാധ്യതയുണ്ട്

ഉള്ളി, വെളുത്തുള്ളി

വെളുത്തുള്ളിയും ഉള്ളിയും അടങ്ങിയ ഭക്ഷണങ്ങളിൽ തയോസൾഫേറ്റ് എന്ന പദാർത്ഥമുണ്ട്

തയോസൾഫേറ്റ് നായ്ക്കളുടെ ചുവന്ന രക്തകോശങ്ങളെ നശിപ്പിക്കുകയും അനീമിയയ്ക്ക് കാരണമാകുകയും ചെയ്യും

ചോക്ലേറ്റ്

ചോക്ലേറ്റിൽ നായ്ക്കൾക്ക് അങ്ങേയറ്റം ഹാനികരമായ തിയോബ്രോമിൻ എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്

പാകം ചെയ്യാത്ത ഉരുളക്കിഴങ്ങ്

പാകം ചെയ്യാത്ത ഉരുളക്കിഴങ്ങിൽ സോളനൈൻ അടങ്ങിയിട്ടുണ്ട്. ഇത് നായ്ക്കളിൽ വയറിളക്കം, ഛർദ്ദി എന്നിവ ഉണ്ടാക്കും