ചൂടിനോട് പൊരുതാം; ശരീരത്തിലെ ജലാംശം നിലനിർത്താന്‍ അഞ്ച് ഭക്ഷണങ്ങള്‍

വെബ് ഡെസ്ക്

കടുത്ത ചൂടില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനും ഊർജത്തോടെ മുന്നോട്ട് പോകുന്നതിനും ശരീരത്തിലെ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്

ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനായി വെള്ളം കുടിക്കുക മാത്രമല്ല മാർഗം. ചില പഴങ്ങളിലൂടെയും പച്ചക്കറികളിലൂടെയും ഇത് സാധ്യമാകും

Yeko Photo Studio

കുക്കുമ്പർ - ജലാംശം ഏറെയുള്ള പച്ചക്കറിയാണ് കുക്കുമ്പർ, പോഷകസമൃദ്ധവുമാണ്, കൂടാതെ പൊട്ടാസ്യം, വിറ്റാമിന്‍ കെ, മഗ്നീഷ്യം എന്നിവയും അടങ്ങിയിട്ടുണ്ട്

കാപ്സിക്കം - ഫൈബർ, വിറ്റാമിന്‍, മിനറല്‍സ് എന്നിവയടങ്ങിയ കാപ്സിക്കത്തില്‍ അടങ്ങിയിരിക്കുന്നു

ലെറ്റ്യൂ സ് - ജലാംശം ഏറ്റവും കൂടുതലുള്ള പച്ചക്കറികളിലൊന്നാണ് ലെറ്റ്യൂസ്. വിറ്റാമിന്‍ കെ, എ, ഫൈബർ എന്നിവയടങ്ങിയിരിക്കുന്നു

തണ്ണിമത്തന്‍ - വിറ്റാമിന്‍ സി, എ, മഗ്നീഷ്യം എന്നിവയുടെ സാന്നിധ്യം തണ്ണിമത്തനിലുണ്ട്

സ്ട്രോബെറി - ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും മിനറല്‍സും സ്ട്രോബെറിയിലുണ്ട്. ഇതിന് പുറമെയാണ് ജലാംശത്തിന്റെ സാന്നിധ്യം