കൂർമബുദ്ധിക്ക് ചില പൊടിക്കൈകള്‍

വെബ് ഡെസ്ക്

ഓർമക്കുറവ് ഏത് പ്രായത്തിലും സംഭവിക്കാവുന്ന ഒന്നാണ്. പക്ഷേ, ഓർമശക്തിയില്‍ ഇടിവുണ്ടാകുന്നതിന് പ്രായം മാത്രമല്ല കാരണമാകുന്നത്

ജീവിതശൈലിയില്‍ അടിസ്ഥാനപരമായി ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഓർമക്കുറവിന്റെ പ്രശ്നം പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്

തലച്ചോറിനേയും ചിന്തകളേയും സജീവമാക്കുന്നതിന് ചില കാര്യങ്ങള്‍ പിന്തുടർന്നാല്‍ മതിയെന്നാണ് ഹാർവാഡ് മെഡിക്കല്‍ സ്കൂള്‍ നിർദേശിക്കുന്നത്

പഠനം തുടരുക

തലച്ചോറിന് വെല്ലുവിളി ഉയർത്തുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക. പുതിയ കാര്യങ്ങള്‍ പഠിക്കുന്നതാണ് ഏറ്റവും ഉത്തമമായ കാര്യം

SARAWUT SUKSAO

ഇന്ദ്രിയങ്ങള്‍ ഉപയോഗിക്കുക

ഒരു കാര്യം പഠിക്കുമ്പോള്‍ പരമാവധി ഇന്ദ്രിയങ്ങള്‍ ഉപയോഗിക്കുക. ഇത് ഓർമശക്തി മെച്ചപ്പെടുത്തും

സ്വയം വിശ്വസിക്കുക

പ്രായം കൂടുമ്പോള്‍ ഓർമ കുറയുമെന്ന പതിവ് ചൊല്ലില്‍ വിശ്വസിക്കാതിരിക്കുക. നിങ്ങളുടെ കഴിവുകളെ പൂർണമായി വിശ്വസിക്കുക

തലച്ചോറിന് പ്രധാന്യം

എന്തെങ്കിലും ഓർത്തെടുക്കാന്‍ ശ്രമിക്കുമ്പോള്‍ സാങ്കേതികവിദ്യയുടെ സഹായം തേടാതിരിക്കുക. സ്വയം ആലോചിച്ച് കണ്ടെത്തുക

ആവർത്തനം

നിങ്ങള്‍ കേട്ടതോ വായിച്ചതോ ആയ കാര്യങ്ങള്‍ ഓർത്തെടുക്കാന്‍ പ്രയാസമുണ്ടെങ്കില്‍ അതിനെക്കുറിച്ച് ചിന്തിക്കുക, ആവർത്തിക്കുക, എഴുതി വെക്കുക