വെബ് ഡെസ്ക്
പ്രകൃതിദത്തമായ പല മാർഗങ്ങളും ചർമസംരക്ഷണത്തിനും കേശ സംരക്ഷണത്തിനുമായി നമ്മൾ തിരഞ്ഞെടുക്കാറുണ്ട്. വീട്ടിൽ തന്നെ നട്ടു വളർത്താവുന്ന പല ചെടികളും പൂക്കളും മുടി വളർച്ചയ്ക്കും മുടിയുടെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്നതാണ്.
ചില പൂക്കൾ മുടി സംരക്ഷണത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ ആരോഗ്യകരവും നീളവുമുള്ള മുടി നേടാം. മുടി പരിപാലിക്കാൻ സഹായിക്കുന്ന ചില ചെടികളും അവയുടെ ഗുണങ്ങളും നോക്കാം
മുടി മൃദുലമാകാൻ റോസ് : തലയോട്ടിയിലെ ചർമത്തില്‍ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള ഒന്നാണ് റോസ്. റോസ് വാട്ടർ പുരട്ടുന്നത് തലയോട്ടിയിലെ അധിക എണ്ണ ഉൽപ്പാദനം കുറയ്ക്കുന്നു. ഇതുവഴി താരൻ കുറയുകയും മുടി കൂടുതൽ മൃദുവാകുകയും ചെയ്യുന്നു.
ഈർപ്പം നിലനിർത്താൻ മുല്ല : മുല്ലപ്പൂ, മുടിയിൽ സ്വാഭാവികമായ ഒരു കണ്ടീഷണർ പോലെ പ്രവർത്തിക്കുന്നു. ഇത് വരണ്ട മുടിയെ ഈർപ്പമുള്ളതാക്കുകയും ഒതുക്കി നിർത്തുകയും ചെയ്യുന്നു.
റോസ്മേരി : കട്ടിയുള്ള മുടി വളർത്തിയെടുക്കാൻ റോസ്മേരി മികച്ചതാണ്. തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താൻ റോസ്മേരി സഹായിക്കുന്നു. ഇത് മുടിവളർച്ച വർധിപ്പിക്കും. അകാലനരയ്ക്കും താരനും ഇത് പരിഹാരമാണ്.
ബെർഗാമോട്ട് പൂക്കൾ : ഈ പൂക്കളിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് തലമുടി ബലമുള്ളതാക്കുന്നു. മുടി പൊട്ടിപ്പോകാതിരിക്കുകയും ചെയ്യുന്നു.
ചെമ്പരത്തി : വിറ്റാമിൻ സി, അമിനോ ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ചെമ്പരത്തി. ധാരാളം ഔഷധഗുണങ്ങളുമുണ്ട്. ഇത് മുടികൊഴിച്ചിലും അകാലനരയും തടയാൻ സഹായിക്കുന്നു.
മുടി നന്നായി വളരാനും ചെമ്പരത്തി ഉപയോഗിക്കാം. ജടപിടിക്കുന്ന മുടി, താരൻ, മുടികൊഴിച്ചിൽ, വരണ്ട മുടി എന്നിവയ്ക്കും ചെമ്പരത്തി നല്ലതാണ്.