വെബ് ഡെസ്ക്
പൂക്കളേയും പൂന്തോട്ടങ്ങളേയും ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത് അല്ലേ ?
പൂക്കൾ നിറഞ്ഞ പൂന്തോട്ടം നിർമിക്കാനായി പലരും ശ്രമിക്കാറുണ്ട്. എന്നാൽ ചെടികൾ തിരഞ്ഞെടുക്കുന്നതിലുള്ള ചില പിഴവുകൾ മൂലം പൂന്തോട്ടത്തിൽ വസന്തം എപ്പോഴുമെത്തിയെന്ന് വരില്ല.
പൂന്തോട്ട നിർമാണ വേളയിൽ എപ്പോഴും പൂക്കുന്ന ചെടികളെ ഉൾപ്പെടുത്തിയാല്‍ പൂന്തോട്ടങ്ങള്‍ എപ്പോഴും കളറാകും.അത്തരം ചെടികളേതൊക്കെയാണെന്ന് നോക്കാം
റോസ്
പൂന്തോട്ടത്തിന് ഭംഗിയും സുഗന്ധവും നൽകുന്ന ചെടിയാണ് റോസ്. വിവിധ നിറങ്ങളിലുള്ള റോസാപ്പൂക്കൾ പൂന്തോട്ടത്തെ അലങ്കരിക്കും. കൂടാതെ നിത്യവും പൂക്കുന്നവയാണ് റോസ്
മുല്ല
വെള്ള നിറത്തിലുള്ള മുല്ലപ്പൂക്കളെ പൂന്തോട്ടത്തിൽ ഉൾപ്പെടുത്തുന്നത് സുഗന്ധവും ഭംഗിയും വർധിപ്പിക്കും.
ചെട്ടി
ഓറഞ്ച്, മഞ്ഞ എന്നീ രണ്ട് നിറങ്ങളിലും കാണപ്പെടുന്ന ചെട്ടിപ്പൂക്കൾ നന്നായി പരിചരിക്കുന്നതിലൂടെ എപ്പോഴും പൂക്കുന്നവയാണ്. പൂന്തോട്ടത്തിൽ വസന്തം നിലനിർത്താൻ ചെട്ടിപ്പൂ സഹായിക്കും
പെറ്റ്യൂണിയ
എന്നും പൂക്കുന്ന ചെടികളിലൊന്നാണ് പെറ്റ്യൂണിയ. ഹാങിങ് പ്ലാൻ്റ് ഇനത്തിലും ശ്രദ്ധ നേടിയ ഈ ചെടി പൂന്തോട്ടത്തിന് മോടി കൂട്ടും
നിത്യകല്യാണി
കാഴ്ച്ചയിൽ വലിയ ആകർഷകമല്ലെങ്കിലും ഔഷധ ഗുണകൊണ്ട് പ്രസിദ്ധമാണ് ഈ ചെടി