വെബ് ഡെസ്ക്
നല്ല ഉറക്കം നമ്മുടെ ദൈനംദിന ജീവിതത്തിൽ അനിവാര്യമാണ്. ശരിയായ ഉറക്കത്തിന്റെ അഭാവം നമ്മുടെ ദിവസത്തെ തന്നെ വളരെ മോശമായി ബാധിക്കും.
അതിനാൽ നല്ല ഉറക്കം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഒരു ദിവസം ആരോഗ്യവാനായ ഒരാൾ ഏഴ് മണിക്കൂർ സമയം ഉറങ്ങിയിരിക്കണം എന്നാണ് വിദഗ്ദർ പറയുന്നത്.
എന്നാൽ ജോലി തിരക്കുകൾ കൊണ്ടും യാത്രകൾ കൊണ്ടുമെല്ലാം നമുക്കിതിനെ പലപ്പോഴും സാധിക്കാറില്ല. നമ്മുടെ ഭക്ഷണ ശീലങ്ങളും ഇതിൽ വില്ലനാകാറുണ്ട്.
കോഫി : നമ്മുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്ന ഒന്നാണ് കോഫി. ഇതിലുള്ള കഫീൻ അഡിനോസിൻ റിസെപ്റ്ററിനെ തടയുന്നു. അതുവഴി നമുക്ക് ഉറക്കം നഷ്ടപ്പെടുന്നു.
മദ്യം : അമിതമായ മദ്യപാനം നമ്മുടെ ഉറക്കത്തെ കുറക്കുന്നു. ഏതാനും മണിക്കൂറുകൾ ഉറങ്ങുമ്പോഴേക്കും ഉണരുകയും വീണ്ടും ഉറങ്ങാൻ പ്രയാസമാവുകയും ചെയ്യുന്നു.
രാത്രി വൈകിയുള്ള ഭക്ഷണം : രാത്രി വൈകി കൂടുതൽ ഭക്ഷണം കഴിക്കുന്നത് നമ്മുടെ ഉറക്കത്തെ പ്രതികൂലമായി ബാധിക്കുന്നു.
ഉയർന്ന കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ : ഉയർന്ന കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ശരീരത്തിലെ ദൈനംദിന പ്രവർത്തങ്ങൾ നിർണ്ണയിക്കുന്ന ബോഡി ക്ലോക്കിൽ മാറ്റം വരുത്തുന്നു. ഇത് ഉറക്കത്തെയും സാരമായി ബാധിക്കും.
ബ്ലൂ ലൈറ്റ് എക്സ്പോഷർ, സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം തുടങ്ങിയവയും നമ്മുടെ ഉറക്കത്തെ മോശമായി ബാധിക്കുന്നു.