പുകവലി ഉപേക്ഷിക്കാന്‍ പ്ലാനുണ്ടോ? ഈ ഭക്ഷണങ്ങള്‍ സഹായിക്കും

വെബ് ഡെസ്ക്

ഭൂരിഭാഗം ആളുകൾക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന മോശം ജീവിതശൈലിയാണ് പുകവലി. ശ്വാസകോശസംബന്ധമായ അസുഖങ്ങൾ മുതൽ ക്യാൻസറിന് വരെ പുകവലി കാരണമാകും

പുകവലി ഉപേക്ഷിക്കാൻ തയാറാകുന്നവർക്ക് അത് അത്ര പെട്ടെന്ന് സാധ്യമാകാറില്ല. ഇതിൽ ഭക്ഷണരീതിക്ക് പ്രധാന പങ്കുണ്ട്. ചില ഭക്ഷണങ്ങൾ ഒഴിവാക്കുന്നതും ചിലത് നന്നായി കഴിക്കുന്നതും പുകവലി നിയന്ത്രിക്കാൻ സഹായിക്കും

പുകവലി അകറ്റാൻ ഏറ്റവും ഉത്തമമാണ് പാൽ. ദിവസവും ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് പുകയിലയോടുള്ള ആസക്തി ഇല്ലാതാക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്

ഫൈബർ ധാരാളമടങ്ങിയ പഴങ്ങള്‍ ഇടയ്ക്ക് നന്നായി ചവച്ച് കഴിക്കുന്നതും പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും പുകയില ആസക്തി ഇല്ലാതാക്കും

എപ്പോഴും എന്തെങ്കിലും ചവയ്ക്കുന്നത് പുകയില ഉപേക്ഷിക്കാന്‍ സഹായിക്കും. ഇതിന് ഏറ്റവും നല്ലത് പോപ്കോണ്‍ ആണ്

പുകവലിക്കാന്‍ തോന്നിയാല്‍, ഇടയ്ക്ക് കറുകപ്പട്ട രുചിക്കുന്നത് നല്ലതാണ്. കലോറി കുറവുള്ള കറുവപ്പട്ടയുടെ രുചിയും മണവും പുകയില ഉപേക്ഷിക്കാന്‍ സഹായിക്കും

മധുര പലഹാരങ്ങളും മാംസവും കഴിക്കുന്നത് പുകവലിക്കാനുള്ള തോന്നല്‍ വർധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. അതിനാല്‍ ഇവ ഭക്ഷണത്തില്‍ നിന്ന് പരമാവധി ഒഴിവാക്കാം

മദ്യപാനം പുകവലിക്കാനുള്ള ആസക്തി വർധിപ്പിക്കും

കോഫിയിലെ കഫീന്‍ സിഗററ്റിനോടുള്ള ആസക്തി വർധിപ്പിക്കുമെന്നതിനാല്‍, കോഫി ഒഴിവാക്കുന്നതാണ് ഉത്തമം