പ്രോട്ടീൻ സമ്പുഷ്ടം, വെള്ളക്കടല കൊണ്ടുണ്ടാക്കാം സ്വാദേറിയ വിഭവങ്ങൾ

വെബ് ഡെസ്ക്

പ്രോട്ടീൻ, ധാതുക്കൾ, വിറ്റാമിനുകൾ, നാരുകൾ തുടങ്ങിയവയാൽ സമ്പന്നമാണ് വെള്ളക്കടല

വെള്ളക്കടല ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന വിഭവങ്ങൾ പരിചയപ്പെടാം

ചന മസാല

ഉള്ളി, വെളുത്തുള്ളി, തക്കാളി, ഇഞ്ചി, വിവിധ മസാലകൾ എന്നിവ ഉപയോഗിച്ച് ചന മസാല പാകം ചെയ്യാം. ചപ്പാത്തി, റൊട്ടി തുടങ്ങിയവയോടൊപ്പം കഴിക്കാം

ഫലാഫെൽ

ബ്രെഡിൻ്റെ ഉള്ളിൽ വെള്ളക്കടല ഉപയോഗിച്ചുണ്ടാക്കുന്ന മസാല ചേർത്ത് തയ്യാറാക്കുന്ന ഫലാഫെൽ സ്വാദേറിയ ലഘുഭക്ഷണമാണ്

കടല സാലഡ്

വേവിച്ച വെള്ളക്കടല, വെള്ളരി, തക്കാളി, ഉള്ളി, മല്ലിയില തുടങ്ങിയവയിൽ ചെറുനാരങ്ങയും ഒലീവ് ഓയിലും ചേർത്താൽ ആരോഗ്യ ഗുണങ്ങളുള്ള കടല സാലഡ് തയ്യാർ

വെള്ളക്കടല കറി

സാധാരണ ചോറിനും ചപ്പാത്തിക്കും തയ്യാറാക്കുന്ന വെള്ളക്കടല കറി സ്വാദേറിയ കറിയാണ്. തേങ്ങാപ്പാൽ ചേർത്തും വെള്ളക്കടല തയ്യാറാക്കാം

സൂപ്പ്

വെള്ളക്കടല, ഫ്രഷ് ചീര, ഉള്ളി, വെളുത്തുള്ളി, തക്കാളി എന്നിവ ഉപയോഗിച്ച് കാശിത്തുമ്പയും ബേ ഇലകളും ചേർത്ത് സൂപ്പ് പാകം ചെയ്യാം