വെബ് ഡെസ്ക്
പാല്‍ ചായ കുടിക്കാന്‍ ഇഷ്ടമുള്ളവരല്ലേ നമ്മളോരോരുത്തരും.. എന്നാല്‍ ചായയ്ക്കൊപ്പം മറ്റ് ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് ചിന്തിച്ചിട്ടുണ്ടോ?
പാല്‍ ചായക്കൊപ്പം കഴിക്കാനോ ചായയില്‍ ചേര്‍ക്കാനോ പാടില്ലാത്ത ഭക്ഷണങ്ങളുമുണ്ട്
നാരങ്ങ നീര്
ചായ കുടിക്കുന്നതിന് തൊട്ടുമുന്‍പോ തൊട്ടുപിന്നാലെയോ ലൈം കുടിക്കുന്നത് ഒഴിവാക്കണം
പഴവര്‍ഗങ്ങള്‍
നിങ്ങള്‍ രാവിലെ ചായകുടിക്കുന്ന വ്യക്തിയാണെങ്കില്‍ പ്രഭാത ഭക്ഷണത്തിനൊപ്പം പഴങ്ങള്‍ ഒഴിവാക്കണം. ചായ കുടിച്ചതിന് ശേഷം ഒരു ഇടവേളയെടുത്ത് മാത്രം പഴങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക
മഞ്ഞള്‍
ചായയില്‍ മഞ്ഞള്‍ ഒരിക്കലും ചേര്‍ക്കരുത്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിനടക്കമുള്ള ഘടകങ്ങളും പാല്‍ചായയിലെ ഘടകങ്ങളും ചേരുന്നത് വയറിനെ അസ്വസ്ഥമാക്കാന്‍ സാധ്യതയുണ്ട്
തൈര്
തൈരോ തൈരുത്പന്നങ്ങളോ ചായക്കൊപ്പം കഴിക്കുന്നത് ഒഴിവാക്കുക. ഇത് ദഹനത്തെ തടസപ്പെടുത്തും
അയേണ്‍ അടങ്ങിയ പച്ചക്കറികള്‍
ചായയ്ക്കൊപ്പം അയേണ്‍ അടങ്ങിയ ഇലവര്‍ഗങ്ങളുള്‍പ്പെടെയുള്ളവ കഴിക്കാതിരിക്കുക. ശരീരത്തിലേക്ക് അയേണിന്റെ അംശം ആഗിരണം ചെയ്യുന്ന പ്രക്രിയയ്ക്ക് തിരിച്ചടിയാകും
പക്കവട
ചായ - പക്കവട കെമ്പിനേഷന്‍ എല്ലാവരും ആസ്വദിക്കാറുണ്ടെങ്കിലും ഇത് സ്ഥിരമാക്കുന്നത് ദഹന വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും
തണുപ്പിച്ച ഭക്ഷണം
ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച ഭക്ഷണം ചായയോടൊപ്പം കഴിക്കുന്നത് നല്ലതല്ല