വെബ് ഡെസ്ക്
കൊതിയോടെ നമ്മൾ ഇന്ത്യയിൽ കഴിക്കുന്ന പല സാധനങ്ങളും വിദേശ രാജ്യങ്ങളിൽ നിരോധിച്ചവ ആണെന്ന് വിശ്വസിക്കാൻ സാധിക്കുമോ? വിവിധ വിദേശ രാജ്യങ്ങളിൽ നിരോധിച്ചിട്ടുള്ള അത്തരം ചില ജനപ്രിയ ഇന്ത്യൻ ഭക്ഷണങ്ങളുടെ ഏതെക്കെയെന്ന് നോക്കാം
സമൂസ- സൊമാലിയ
2011 മുതൽ സൊമാലിയയിൽ നിരോധിച്ച ഭക്ഷണമാണ് സമൂസ. സമൂസയുടെ ത്രികോണാകൃതി ക്രിസ്തുമതത്തിന്റെ പ്രതീകമായാണ് സൊമാലിയയിലെ 'അൽ ഷബാബ് ഗ്രൂപ്പ്' കാണുന്നത്. ഇത് ക്രിസ്ത്യൻ ഹോളി ട്രിനിറ്റിയോട് സാമ്യമുള്ളതാണെന്ന് അവർ വിശ്വസിക്കുന്നതിനാലാണ് സമൂസ നിരോധിച്ചിരിക്കുന്നത്
ച്യൂയിങ് ഗം- സിങ്കപ്പൂർ
സിങ്കപ്പൂരിൽ ച്യൂയിങ്ഗത്തിൻ്റെ വിൽപ്പനയും ഉപയോഗവും നിരോധിച്ചത് 1992 മുതലാണ്. പൊതു ഇടങ്ങളിൽ ഇവ ഉപേക്ഷിക്കുന്നത് കാരണമായിരുന്നു നിരോധനം. എന്നാൽ ചില ദന്ത ആവശ്യങ്ങൾക്കായി ച്യൂയിംങ് ഗം അനുവദിക്കുന്നതിനായി 2004ൽ നിരോധനം ഭാഗീകമായി നീക്കം ചെയ്തു
നെയ്യ് - യുഎസ്
രക്തസമ്മർദ്ദം, ഹൃദയാഘാതം, തുടങ്ങിയ രോഗങ്ങൾക്ക് നെയ്യ് കാരണമാകുന്നു എന്ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കണ്ടെത്തിയതിനാൽ അമേരിക്കയിൽ നെയ്യുടെ ഉപയോഗം നിരോധിച്ചു
ച്യവനപ്രാശം - കാനഡ
ഈയത്തിന്റെയും മെർക്കുറിയുടെയും അളവ് കൂടുതലാണെന്ന കാരണത്താലാണ് 2005 മുതൽ കാനഡയിൽ ച്യവനപ്രാശം നിരോധിച്ചത്
കെച്ചപ്പ്- ഫ്രാൻസ്
എല്ലാവർക്കും പ്രിയപ്പെട്ടതാണ് കെച്ചപ്പ്. എന്നാൽ കൗമാരക്കാർ കെച്ചപ്പ് അമിതമായി ഉപയോഗിക്കുന്നതിനാൽ ഫ്രഞ്ച് സർക്കാർ ഇതിന്റെ ഉപയോഗം നിരോധിച്ചു
കിന്റർ ജോയ് - യുഎസ്
ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ്റെ നിയമങ്ങൾ പാലിക്കുന്നില്ല എന്ന കാരണത്താലും കിന്റർ ജോയിലെ കളിപ്പാട്ടങ്ങൾ കുട്ടികൾ വിഴുങ്ങാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് അമേരിക്കയിൽ ഇത് നിരോധിച്ചത്