നല്ല കൊളസ്ട്രോൾ കൂട്ടാം, ഹൃദയാരോഗ്യം മെച്ചപ്പെടുത്താം

വെബ് ഡെസ്ക്

മോശം ഭക്ഷണക്രമം മിക്കവരുടെയും ഹൃദയാരോഗ്യം തകരാറിലാക്കാറുണ്ട്. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കൂടുന്നതാണ് അതിന് കാരണം

പോഷക സമ്പുഷ്ടമായ ഭക്ഷണക്രമം ശീലമാക്കുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ചീത്ത കൊളസ്ട്രോൾ ഒഴിവാക്കാനുമാകും

എന്നാൽ നല്ല കൊളസ്ട്രോൾ (എച്ച്‌ഡിഎൽ) വർധിപ്പിക്കാൻ എന്തൊക്കെ കഴിക്കണം?

അവോക്കാഡോ

എച്ച്‌ഡിഎൽ കൊളസ്‌ട്രോൾ വർധിപ്പിക്കാൻ സഹായിക്കുന്ന ഏറ്റവും നല്ല പഴമാണ് അവോക്കാഡോ. മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ മികച്ച ഉറവിടം കൂടിയാണിത്

മത്സ്യം

മത്തി, അയല, നത്തോലി തുടങ്ങിയ മീനുകൾ ഒമേഗ 3 ഫാറ്റി ആസിഡുകളുടെ കലവറയാണ്. നല്ല കൊളസ്‌ട്രോള്‍ വർധിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഈ മത്സ്യങ്ങൾ സഹായിക്കും

നട്സ് , സീഡ്സ്

അണ്ടിപ്പരിപ്പ്, ബദാം, വാൾനട്ട്, ഫ്ളാക്സ് സീഡുകൾ, ചിയാ സീഡുകൾ എന്നിവയിൽ ആരോഗ്യകരമായ കൊഴുപ്പുകളും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. നല്ല കൊളസ്‌ട്രോൾ കൂട്ടാൻ ഇത് സഹായിക്കും

ഒലിവ് ഓയിൽ

ആഹാരം പാകം ചെയ്യാൻ ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് ശരീരത്തിന് നല്ലതാണ്. പ്രത്യേകിച്ച് എക്‌സ്‌ട്രാ വെർജിൻ ഒലിവ് ഓയിൽ. എച്ച്‌ഡിഎൽ ലെവലുമായി ഇതേറെ ബന്ധപ്പെട്ടിരിക്കുന്നു

ബീൻസ്, പയർവർഗങ്ങൾ

ചെറുപയർ, അച്ചിങ്ങ പയർ, കറുത്ത പയർ തുടങ്ങിയ ബീൻസും പയർവർഗങ്ങളും നാരുകളുടെയും പ്രോട്ടീനുകളുടെയും മികച്ച ഉറവിടമാണ്. എച്ച്‌ഡിഎൽ കൊളസ്‌ട്രോൾ വർധിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇവ സഹായിക്കുന്നു