എളുപ്പമാണ്, പക്ഷേ പാടില്ല; പ്രഷർ കുക്കറിൽ പാചകം ചെയ്യരുതാത്ത ഭക്ഷണങ്ങള്‍

വെബ് ഡെസ്ക്

ഭക്ഷണം പെട്ടെന്ന് തയ്യാറാക്കാനായി എല്ലാവരും ചെയ്യുന്ന എളുപ്പ മാർഗമാണ് പ്രഷർ കുക്കറിൽ പാചകം ചെയ്യുന്നത്

എന്നാൽ എല്ലാ ഭക്ഷണവും ഇങ്ങനെ പ്രഷർ കുക്കറിൽ പാചകം ചെയ്യാൻ പാടില്ല എന്ന കാര്യം മിക്കവർക്കും അറിയില്ല

പ്രഷർ കുക്കറിൽ പാചകം ചെയ്യുന്നത് ആഹാര സാധങ്ങളുടെ രുചിയും ഗുണവും നഷ്ടമാകാൻ കാരണമാകുന്നു

മാത്രമല്ല ചില ഭക്ഷണം കുക്കറിൽ വേവിച്ചാൽ വിഷ ഗുണമുള്ളതായി മാറാനും സാധ്യതയുണ്ട്

അരി

ഒരിക്കലും അരി പ്രഷർ കുക്കറിൽ പാചകം ചെയ്യരുത്. അരിയിലെ അന്നജത്തിന്റെ അംശം അക്രിലമൈഡ് എന്ന വിഷവസ്തു പുറംതള്ളുന്നു. ശരീരത്തിന് ഏറ്റവും ഹാനികരമായ വസ്തുവാണിത്

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് വേഗം വേവിച്ചു കിട്ടാൻ എളുപ്പമുള്ള മാർഗമാണ് പ്രഷർ കുക്കർ. എന്നാൽ അരിയിലെ പോലെ ഉരുളക്കിഴങ്ങിലും അന്നജം അടങ്ങിയിട്ടുണ്ട്. അക്രിലമൈഡ് ഇതുവഴിയും പുറംതള്ളപ്പെടാം. അതിനാൽ ഉരുളക്കിഴങ്ങ് കുക്കറിൽ വേവിക്കുന്നത് ഒഴിവാക്കണം

പാസ്ത

പ്രഷർ കുക്കറിൽ പാചകം ചെയ്യുന്നത് ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണമാണ് പാസ്ത. പാസ്തയിലും ധാരാളം അന്നജം അടങ്ങിയിട്ടുണ്ട്. അതിനാൽ പാസ്ത ഇപ്പോഴും സാധാരണ പാത്രത്തിൽ പാചകം ചെയ്യാൻ ശ്രദ്ധിക്കുക

മത്സ്യം

മീൻ വേഗം വെന്ത് കിട്ടാൻ എല്ലാവരും ഉപയോഗിക്കുന്ന മാർഗമാണ് പ്രഷർ കുക്കറിൽ പാചകം ചെയ്യുന്നത്. എന്നാൽ പെട്ടെന്ന് വേവുന്നതിനാൽ ഒരിക്കലും മീൻ കുക്കറിൽ വേവിക്കാൻ പാടില്ല. മീനിന്റെ സ്വാഭാവിക രുചി നഷ്ടമാകാൻ ഇത് കാരണമാകുന്നു