ചൂട് സഹിക്കാൻ വയ്യേ; ശരീരം തണുപ്പിക്കാം

വെബ് ഡെസ്ക്

ചൂടുള്ളതും വിയര്‍ത്തിരിക്കുന്നതുമായ ശരീരം നമ്മുടെ ഊര്‍ജം മുഴുവന്‍ ചോര്‍ത്തിക്കളയുന്നു.

ശരീരത്തിന്റെ ചൂട് സ്വാഭാവികമായി കുറയ്ക്കാനും ദിവസം മുഴുവന്‍ ഉന്മേഷം നിലനിര്‍ത്താനും ചില ഭക്ഷണങ്ങള്‍ സഹായിക്കും

കരിക്ക്

പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുള്ള പ്രകൃദിദത്ത ഇലക്ട്രോലൈറ്റ് പാനീയമാണിത്. ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും താപനില നിയന്ത്രിക്കാനും സഹായിക്കുന്നു.

പുതിന

ഡിപ്‌സ്, ചട്‌നി അല്ലെങ്കില്‍ പാനീയമാക്കിയും പുതിന ഉപയോഗിക്കാം. തീവ്രമായ ചൂടിലും ശരീര താപനിലയെ നിയന്ത്രിക്കാനുള്ള ഗുണങ്ങളുണ്ട്

തണ്ണിമത്തന്‍

ഇതില്‍ 92% വെള്ളം അടങ്ങിയിരിക്കുന്നു. കൂടാതെ ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും തണുപ്പിക്കാനും സഹായിക്കുന്ന ആന്റി ഓക്‌സിഡന്റു‍കളാല്‍ സമ്പന്നമാണ് തണ്ണിമത്തന്‍

തൈര്/മോര്

ഇതിന് ആന്റി മൈക്രോബയല്‍, ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇത് അന്നനാളത്തെ തണുപ്പിക്കാന്‍ സഹായിക്കുന്നു. സ്മൂത്തികളായോ ലസ്സിയായോ ഒക്കെ ഉപയോഗിക്കാം

വാഴപ്പഴം

നല്ല ഊര്‍ജം പകരുന്ന പോഷകങ്ങളാല്‍ സമ്പന്നമാണ് വാഴപ്പഴം. ശരീരത്തിലേക്ക് കൂടുതല്‍ ജലാംശം ആഗിരണം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു

അവക്കാഡോ

മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമാണ് ഇവ. ഇത് രക്തത്തിലെ ചൂടും വിഷവസ്തുക്കളും നീക്കം ചെയ്യാനും ശരീരത്തെ തണുപ്പിക്കാനും സഹായിക്കുന്നു

സവോള/ഉള്ളി

ഇവയ്ക്ക് ശരീരം തണുപ്പിക്കുന്ന ഗുണങ്ങളുണ്ട്. ചുവന്ന ഉള്ളിയില്‍ ക്വെര്‍സെറ്റിന്‍ അടങ്ങിയിട്ടുള്ളതിനാല്‍ ചര്‍മത്തിലുണ്ടാകുന്ന അലര്‍ജികളെ തടയുന്നു

സിട്രസ് പഴങ്ങള്‍

ഇവയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അധിക കൊഴുപ്പിനെ നശിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. തണുപ്പിക്കല്‍ സ്വാഭാവമുള്ള ആന്റി ഓക്‌സിഡന്റുകളുടെ സാന്നിധ്യവും ഇതിലുണ്ട്